വിവാദ വീഡിയോ – കുട്ടികളോടുള്ള എം ജി ശ്രീകുമാറിൻ്റെ വിവേചനത്തിനെതിരെ പ്രതികരിച്ചു ആശ റാണി

ഫ്ലവേഴ്സ് ടിവിയിലെ ടോപ് സിങർ എന്ന റിയാലിറ്റി ഷോയ്ക്ക് നിരവധി ആരാധകരാണുള്ളത്. എം.ജി ശ്രീകുമാർ, എം.ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ എന്നിവരാണ് ഷോയിൽ വിധികർത്താക്കളായെത്തുന്നത്. ഇപ്പോൾ പരിപാടിയിലെ ജഡ്ജസിന് വിവേചന മനോഭാവമുണ്ടെന്ന് തുറന്നുകാട്ടുകയാണ് സോഷ്യൽ മീഡിയ. ഒരു റൗണ്ടിൽ പാട്ടു പാടാനെത്തിയ മൂന്ന് കുട്ടികൾക്കിടയിൽ നിന്ന് ഒരു കുട്ടിയെ മാത്രം ഒഴിവാക്കി മറ്റു കുട്ടികളെ പരിഗണിച്ചതിനെതിരെയാണ് പ്രതിഷേധം കനക്കുന്നത്. രൂക്ഷമായ വിമർശനമാണ് ഷോയുടെ ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയ്ക്ക് ലഭിക്കുന്നത്. സംഗീതത്തിലും ഇങ്ങനെ വേർതിരിവ് കാണിക്കണോ, ഒരു കുട്ടിയെ മാത്രം മാറ്റി നിർത്തുന്ന വിധികർത്താക്കളെ പത്തലെ വെട്ടി അടിക്കണം എന്നൊക്കെയാണ് ഭൂരിഭാഗം കമന്റുകളും. ആ കുഞ്ഞിന് ഈ ചെറിയ പ്രായത്തിൽ ഉണ്ടാകുന്ന മാനസിക പ്രയാസം എന്ത് മാത്രമാകും… തൊലി വെളുപ്പും കാണാൻ മൊഞ്ചും ഇല്ലാത്തവരൊന്നും കലാകാരന്മാർ ആകാൻ പാടില്ലേ എന്നും കമന്റുകൾ വരുന്നുണ്ട്.

സാമൂഹ്യപ്രവർത്തക ആശ റാണി, ഇൻഫോ ക്ലിനിക്ക് സഹസ്ഥാപകൻ ജിനേഷ് പി.എസ് തുടങ്ങിയവരും പ്രതിഷേധം ഫെയ്സ്ബുക്ക് കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്.ആശ റാണിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഫ്ലവേഴ്സ് ചാനലിൽ ഗായകൻ ശ്രീകുമാറും, സംഗീത സംവിധായകൻ ജയചന്ദ്രനും, ഗായകൻ മധുബാലകൃഷ്ണനും ജഡ്ജസ്സായ കുട്ടികളുടെ സംഗീത മത്സര പരിപാടിയുടെ വീഡിയോ കാണുന്നു, കുറെ സെലിബ്രിറ്റി ഗസ്റ്റുകളും ഉണ്ട്. ഇന്നച്ചനെ പോലെ. ജോൺസൺ മാഷിന്റെ സ്മരണ റൗണ്ടാണ്. ‘ഡോക്ടർ സാറെ ലേഡി ഡോക്ടർ സാറെ’ എന്ന ഗാനമാണ് കുട്ടികൾ പാടുന്നത്. മൂന്ന് കുട്ടികൾ പാടാൻ വരുന്നു. ആ ഷോയുടെ പ്രധാന ആകർഷണം ആയ മിയകുട്ടി മേഘ്നക്കുട്ടി എന്നൊക്കെ ജഡ്ജസ്സ് വിളിക്കുന്ന പുള്ളേരും മൂന്നാമത് ഒരു കുട്ടിയും. മിക്ക എപ്പിസോഡിലും ഈ രണ്ട് പിള്ളേരുമായി ജഡ്ഡ്ജസ്സിന്റെ വാത്സല്യ കൊഞ്ചലാണ് പാട്ടിനേക്കാൾ പ്രേക്ഷകരുളള ഭാഗം. എന്നാൽ ഇപ്പോൾ ഈ വിഷായം ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,