62 വയസിലും ഇജജാതി ഡെഡിക്കേഷൻ! അലറിയൊഴുകുന്ന പുഴയിൽ ചങ്ങാടം തുഴഞ്ഞ് മോഹൻലാൽ

സിനിമയുടെ ചിത്രീകരണത്തിനായി എന്ത് സാഹസികതയ്ക്കും തയ്യാറാക്കുന്ന താരമാണ് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. ഡ്യൂപ്പിന്റെ സഹായമില്ലാതെ അദ്ദേഹം ചെയ്ത സ്റ്റുണ്ടുകളെ പറ്റിയും ഒക്കെ നിരവധി സഹപ്രവർത്തകർ പലപ്പോഴായി വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. ഇപ്പോളിതാ 62 ആം വയസിലും സാഹസികതയ്ക്ക് ഒരു കുറവും വന്നിട്ടില്ല എന്ന് തെളിയിക്കുക ആണ് മോഹൻലാൽ. ‘ഓളവും തീരവും’ എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് പുറത്തുവന്ന വീഡിയോ ആണ് മോഹൻലാലിന്റെ സാഹസികത വീണ്ടും ചർച്ചയാവാൻ കാരണം. പ്രേക്ഷകർ വീണ്ടും കാണാൻ കാത്തിരുന്ന ഒരു കൂട്ടുകെട്ടാണ് ഇത് ,

കുത്തിയൊലിക്കുന്ന പുഴയിൽ ചങ്ങാടം ഒറ്റയ്ക്ക് തുഴയുന്ന മോഹൻലാലിനെ ആണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ചിത്രീകരണത്തിന്റെ വിവിധ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഒട്ടാകെ പ്രചരിക്കുന്നുണ്ട്. എം ടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം തൊടുപുഴ, തൊമ്മൻകുത്ത്, കാഞ്ഞാർ എന്നിവിടങ്ങളിൽ ആണ് ചിത്രീകരിക്കുന്നത്. വീഡിയോ കാണാം എംടിയുടെ പത്ത് ചെറുകഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജിയിലെ ഒരു ചിത്രമാണ് ‘ഓളവും തീരവും’. സന്തോഷ് ശിവനാണ് ഛായാഗ്രഹണവും സാബു സിറിൽ കലാസംവിധാനവും നിർവ്വഹിക്കുന്നു. ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുന്നു. ആര്‍.പി.എസ്.ജി ഗ്രൂപ്പും നിര്‍മ്മാണ പങ്കാളിയാണ്. നെറ്റ്ഫ്‌ളിക്‌സിലാവും ചിത്രം റിലീസ് ചെയ്യുക.