സൂപ്പർ താരങ്ങൾ പ്രതിഫലം വെട്ടിക്കുറയ്ക്കുന്നുണ്ടോ മലയാള സിനിമയെയും നിർമ്മാതാവിനെയും രക്ഷിക്കാൻ ഇവർ കഴിയുമോ

മലയാള സിനിമയെ പിടിച്ചു നിർത്താൻ മലയാളത്തിലെ സൂപ്പർ താരങ്ങളുടെ പ്രതിഫലം കുറക്കണം എന്നാണ് ഫിലിം ചേംബർ അവശ്യ പെടുന്നത് , കോവിഡാനന്തരം തീയറ്ററുകളിലെത്തിയ ഭൂരിപക്ഷം സിനിമകളും തകർന്നടിഞ്ഞു. സിനിമ പൊട്ടിയാലും താരങ്ങൾ പ്രതിഫലം കൂട്ടുകയാണെന്ന് ചേംബർ പ്രസിഡന്റ് ജി സുരേഷ്കുമാർ പറഞ്ഞു സൂപ്പർതാരങ്ങൾ പ്രതിഫലം വർധിപ്പിക്കുന്നത് മൂലം മലയാള സിനിമ കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്ന് ഫിലിം ചേംബർ. തങ്ങളുടെ സിനിമ പരാജയപ്പെട്ടാലും ഇവർ പ്രതിഫലം വർധിപ്പിക്കുന്നുവെന്ന് ഫിലിം ചേംബർ പ്രസിഡന്റ് ജി സുരേഷ് കുമാർ മാതൃഭൂമി ന്യൂസുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. പടം പൊട്ടിയാലും പ്രതിഫലം കൂട്ടുന്നു. അവർക്ക് മാത്രം ജീവിച്ചാൽ പോരല്ലോ. സൂപ്പർതാരങ്ങൾ 5 മുതൽ 15 കോടി്. നായികമാർ 50- 1 കോടി വരെ ആണ് മലയാളത്തിലെ മുൻ നിര താരങ്ങൾക്ക് ഉള്ള പ്രതിഫലം .

മലയാള സിനിമയിലെ യുവതാരങ്ങൾ 75 ലക്ഷം മുതൽ 3 കോടിവരെ. പ്രധാനസഹതാരങ്ങൾ 15- 30 ലക്ഷം. ഇങ്ങനെയാണ് പ്രതിഫലകണക്ക്.
കോവിഡാനന്തരം റിലീസ് ചെയ്ത മലയാള സിനിമകൾ ഭൂരിഭാഗവും പരാജയപ്പെട്ടു. തിയേറ്ററുടമകളും വിതരണക്കാർ നിർമാതാക്കൾ എല്ലാവരും കടുത്ത പ്രതിസന്ധിയിലാണ്. ഇത് തുടർന്നുകൊണ്ടുപോകാൻ സാധിക്കില്ലെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്.ചെറിയ സിനിമകൾക്ക് ഒടിടിയിൽ നിന്ന് കാര്യമായ വരുമാനം ലഭിക്കില്ല. സമീപകാലത്ത് റിലീസ് ചെയ്ത സിനിമകളിൽ വിരലിലെണ്ണാവുന്ന സിനിമകളാണ് തിയേറ്ററിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. എന്നാൽ സിനിമ പരാജയ പെട്ടാലും താരങ്ങൾ പ്രതിഫലം കുറക്കാൻ തയാറാവുന്നില്ല എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,