കടുവ ഹിറ്റ് ആയി ഇനി കടുവയുടെ അടുത്ത ഭാഗം പ്രഖ്യാപിച്ചു സംവിധായകൻ

പൃഥ്വിരാജ് നായകനാകുന്ന ചിത്രം ‘കടുവ’ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ഇപ്പോഴിതാ കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. മുന്നോട്ടുള്ള യാത്രയ്ക്ക് പ്രേക്ഷകർ നൽകുന്ന സ്നേഹമാണ് ഊർജ്ജമെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സിനിമയുടെ വിജയത്തിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചത്.’നന്ദി… ഒത്തിരി സ്നേഹത്തോടെ.. ആവേശത്തോടെ ഞങ്ങളുടെ കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി. ഈ സ്നേഹം മുന്നോട്ടുള്ള യാത്രക്കുള്ള ഊർജമായി മാറുന്നു’, ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചു.അതിനു പിന്നാലെ തന്നെ ചിത്രത്തിന്റെ വിജയത്തിന് ശേഷം,

ഇതിനൊരു രണ്ടാം ഭാഗം ഉണ്ടാവും എന്നു പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവായ ജിനു ഏബർഹം , ചിത്രത്തിന്റെ വിജയമാണ് രണ്ടാം ഭാഗത്തേക്ക് നയിക്കുന്നത്. ‘ജന ഗണ മന’ എന്ന ചിത്രവും അങ്ങനെ തന്നെയായിരുന്നു. രണ്ടാം ഭാഗം റിലീസിന് മുൻപ് തന്നെ ഉണ്ടെന്നു പറഞ്ഞെങ്കിലും സിനിമയുടെ വിജയം തന്നെയാണ് അടുത്ത ഭാഗം എടുക്കാൻ തീരുമാനമായത്. എന്നാൽ ഇപ്പോൾ കടുവ മികച്ച കളക്ഷൻ നേടി ഇപ്പോൾ മുന്നോട്ടു പോയി കൊണ്ടിരിക്കുകയാണ് , നാലു ദിവസം കൊണ്ട് തന്നെ 25 കോടി രൂപയാണ് കടുവ എന്ന ചിത്രം നേടിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,