Latest news and updates

പൃഥ്വിരാജ് മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും അറിയിച്ചു എമ്പുരാൻ

ആരാധകർ കാത്തിരുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ‘ലൂസിഫറിന്റെ’ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ‘എമ്പുരാൻ’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. കൊച്ചിയിൽ മോഹൻലാലിന്റെ വീട്ടിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, മുരളി ഗോപി, എന്നിവരുടെ സാന്നിധ്യത്തിൽ പൃഥ്വിരാജാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. എന്നാണു സംവിധായാകൻ തന്റെ നായകനെ വിശേഷിപ്പിക്കുന്നത് . എന്നാൽ ഇപ്പോൾ തന്റെ പുതിയ ചിത്രം കടുവ എന്ന സിനിമയെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യം ആണ് ഇപ്പോൾ ചർച്ച ചെയുന്നത് , ലൂസിഫർ എന്ന സിനിമയുടെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടിയത് , ഈ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആവുന്നത് , അതിനൊപ്പം തന്നെ ആണ് പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യാൻ പോവുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയ ഏമ്പുരാൻ എന്ന ചിത്രത്തെ കുറിച്ചും പറഞ്ഞു ,

സ്ക്രിപ്ട് പൂർത്തിയായി എന്നും ചിത്രം എങ്ങിനെ നിർമിക്കണം എന്നുള്ള ചർച്ചയിൽ ആണ് എന്നാണ് പറയുന്നത് . സിനിമ എങ്ങനെ ചിത്രീകരിക്കണം എന്നതിന് ഫോർമാറ്റ് തയ്യാറാക്കുന്ന പ്രക്രിയ ആണ് ഇപ്പോൾ നടക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. മികച്ച രീതിയിൽ ഈ പ്ലാനിങ് പൂർത്തിയായിക്കഴിഞ്ഞാൽ ഉടനെ തന്നെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പൃഥ്വിരാജ് പറഞ്ഞിട്ടുള്ളത്. 2023ൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയും ചെയ്യും. റാം എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ അതിനുശേഷം ആയിരിക്കും എമ്പുരാന്റെ ചിത്രീകരണത്തിനായി മോഹൻലാൽ എത്തുക.
2019 പുറത്തിറങ്ങിയാൽ ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളിആയി എത്തിയ ലാലേട്ടനെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. അബ്രഹാം ഖുറേഷിയായി വീണ്ടും രംഗപ്രവേശം നടത്തുമ്പോൾ ഈ കഥാപാത്രത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Comments are closed.