Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ആരാധകരെ മാത്രമല്ല മലയാളികളെപോലും ഇത്ഞെട്ടിച്ചു മോഹൻലാലിന്റെ ഫ്ലാറ്റിൽ

പുതിയ ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കി മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ‘ഇട്ടിമാണി’ സിനിമയില്‍ താരം ഉപയോഗിച്ച ലാംബ്രട്ട സ്‌കൂട്ടര്‍ ഫ്‌ളാറ്റിന്റെ എന്‍ട്രസിലുണ്ട്. ഇത് തന്നെയാണ് താരത്തിന്റെ പുതിയ വസതിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. 1986ല്‍ പുറത്തിറക്കിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പറയുന്ന ഫോണ്‍ നമ്പറായ ‘2255’ ആണ് ഈ സ്‌കൂട്ടറിന്റെ നമ്പറും. ഒരു ആഡംബര വീടിനെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഫ്‌ളാറ്റ് ഒരുക്കിയിട്ടുള്ളത്. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കൊച്ചിയിൽ പുതിയ ആഡംബര ഫ്ളാറ്റ് സ്വന്തമാക്കിയത് ഇന്നലെ വാർത്തയായിരുന്നു. ഇപ്പോഴിതാ ഈ വീടിന്റെ ഇന്റീരിയർ വിഡിയോ പുറത്ത് വന്നിരിക്കുകയാണ്. സംവിധായകൻ അനീഷ് ഉപാസനയാണ് വിഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.മുകളിലും താഴെയുമായി രണ്ട് ഫ്‌ളാറ്റ് വാങ്ങി ഒറ്റ വീടാക്കി മാറ്റുകയായിരുന്നു താരം.

ബുധനാഴ്ചയായിരുന്നു ഫ്ളാറ്റിന്റെ പാലുകാച്ചൽ ചടങ്ങുകൾ നടന്നത്. താരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത കുടുംബ സുഹൃത്തുക്കളുമടക്കം അമ്പതോളം പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കൊച്ചി കുണ്ടന്നൂരിലാണ് മോഹൻലാലിന്റെ പുതിയ ഫ്ളാറ്റ് സ്ഥിതി ചെയ്യുന്നത്. 15,16 നിലകൾ ഉൾപ്പെടെ ഏതാണ്ട് 9000 ചതുരശ്ര അടിയിൽ നിർമിച്ചിട്ടുള്ള ഡ്യൂപ്ലക്സ് ഫ്ളാറ്റാണിത്. ഗസ്റ്റ് ലിവിങ്, ഡൈനിങ് റൂം, പൂജാ മുറി, പാൻട്രി കിച്ചൺ, വർക്കിങ് കിച്ചൺ, മേക്കപ്പ് റൂം, സ്റ്റാഫ് റൂം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഫ്ളാറ്റിനകത്തുണ്ട്. നാല് ബെഡ്റൂമുകളാണ് ഈ ആഡംബര ഫ്ളാറ്റിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. വിശാലമായ കിച്ചണും പൂജാമുറിയും തന്നെ ഫ്ളാറ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

Comments are closed.