Latest news and updates

ഇതാണ് ചങ്കൂറ്റം! ധനുഷിൻ്റെ വായടപ്പിച്ച് നയൻതാരയുടെ പരസ്യ മറുപടി

സിനിമ ജീവിതത്തിനു പുറത്തു സിനിമ താരങ്ങൾ തമ്മിൽ ഉള്ള തർക്കം പതിവ് കാഴ്ച തന്നെ ആണ് , എന്നാൽ തമിഴ് താരങ്ങൾ ആയ ധനുഷും നയൻതാരയും തമ്മിൽ ഉണ്ടായ ഒരു വഴക്കു ആണ് ഇത് , തെന്നിന്ത്യയിലെ രണ്ട് സൂപ്പർ താരങ്ങളാണ് ധനുഷും നയൻതാരയും. നേരത്തെ തന്നെ ധനുഷ് സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നെങ്കിൽ കരിയറിലെ അപ്രതീക്ഷിത തിരിച്ചടികളും വഴിത്തിരിവുകളും കടന്നാണ് നയൻതാര ലേഡി സൂപ്പർ സ്റ്റാർ പദവി നേടിയെടുത്തത്. ഇന്ന് രണ്ട് പേർക്കും എടുത്ത് മാറ്റാൻ പറ്റാത്ത ഒരു സ്ഥാനം തെന്നിന്ത്യൻ സിനിമയിലുണ്ട്. വാണിജ്യ സിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും ഒരേ പോലെ സാന്നിധ്യമറിയിക്കാൻ ശ്രമിക്കുന്ന ധനുഷിന്റെ മികച്ച പ്രകടനം കഴിഞ്ഞ വർഷങ്ങളിലെ സിനിമകളിൽ പ്രേക്ഷകർ കണ്ടു.ബോളിവുഡിലും ഹോളിവുഡിലും നടൻ ഒരു കൈ നോക്കിയിട്ടുമുണ്ട്. നയൻതാരയാണെങ്കിൽ സൂപ്പർതാര ചിത്രങ്ങളിലെ നായികയാവുന്നതിനൊപ്പം സ്ത്രീപക്ഷ സിനിമകളിലെ നായികയാവും തിളങ്ങുന്നു. ഇരുവരും നേരത്തെ യാരടീ നീ മോ​ഹി എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുകയും ചെയ്തിരുന്നു. ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഇൻഡസ്ട്രിയിലെ നല്ല സുഹൃത്തുക്കളാണ് നയൻസും ധനുഷും.

എന്നാൽ ഒരുവേളം ഇരുവരും തമ്മിൽ ചെറിയ അസ്വാരസ്യങ്ങളും ഉണ്ടായിട്ടുണ്ട്. താരങ്ങൾ പരസ്യമായി തന്നെ ഇത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്
നയൻതാര അഭിനയിച്ച നാനും റൗഡി താൻ എന്ന സിനിമയാണ് തർക്കത്തിന്റെ പശ്ചാത്തലം. ചിത്രം നിർമ്മിച്ചത് ധനുഷായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെ ഒരു ദിവസം ധനുഷ് സെറ്റിലെത്തി. നയൻതാരയുടെ അഭിനയം ധനുഷിന് തീരെ ഇഷ്ടപ്പെട്ടില്ല. നടിയോട് തന്നെ ഇക്കാര്യം പറയുകയും മെച്ചപ്പെടുത്താൻ പറഞ്ഞെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ട്. എന്നാൽ ധനുഷിന് നയൻ‌താര മറുപടി കൊടുത്തത് ഫിലിംഫെയർ അവാർഡിൽ വെച്ചായിരുന്നു , മികച്ച നടിക്കുള്ള പുരസ്‌കാരം ആണ് ആ ചിത്രത്തിലൂടെ നയൻതാരയ്ക്ക് ലഭിച്ചത് ,

Comments are closed.