മമ്മൂട്ടി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം ഒരുങ്ങുന്നു

സിനിമാപ്രേമികൾ ഒരേപോലെ കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും. ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ പോസ്റ്ററിനും ടീസറിനുമെല്ലാം ലഭിച്ച സ്വീകാര്യത തന്നെയാണ് അതിനുളള ഏറ്റവും വലിയ തെളിവ്. ഇപ്പോഴിതാ മമ്മൂട്ടി- ലിജോ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയായിരിക്കും പുതിയ ചിത്രം നിർമ്മിക്കുക എന്നാണ് സൂചന. ആമേൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് പി എസ് റഫീഖ് ആണ് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം ജൂണിൽ ആരംഭിക്കുമെന്നും ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നും റിപ്പോർട്ടുകളുണ്ട്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമായിരിക്കുമിത്. ‘നൻപകൽ നേരത്ത് മയക്കം’, ‘റോഷാക്ക്’ എന്നീ ചിത്രങ്ങൾ നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരിയിൽ നിന്നോ മമ്മൂട്ടിയുടെ അടുത്ത വൃത്തങ്ങളിൽ നിന്നോ പുതിയ സിനിമയെക്കുറിച്ച് അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല. എന്നാൽ ഇപ്പോൾ മമ്മൂട്ടി കമ്പിനിയുടെ കിഴിൽ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമ പണിപ്പുരയിൽ ആണ് എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ, എന്നാൽ മറ്റു രണ്ടു ചിത്രങ്ങൾ എല്ലാം അതികം വൈകാതെ തന്നെ റിലീസ് ചെയ്യൻ ഒരുങ്ങുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,