മോഹൻലാൽ അക്ഷരാർത്ഥത്തിൽ എന്റെ ജീവിതത്തെ മാറ്റിമറിച്ചു!

മലയാളത്തിൽ എംടി വാസുദേവൻ നായരുടെ കഥകൾ കോർത്തിണക്കിയുള്ള ആന്തോളജിയിലെ മോഹൻലാൽ- പ്രിയദർശൻ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ‘ഓളവും തീരവും’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിലാണ് ആരംഭിച്ചത്. സിനിമയുടെ ചിത്രീകരണ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പെരുമഴയിൽ മോഹൻലാൽ ചങ്ങാടം തുഴയുന്നതായി വീഡിയോയിൽ കാണാം 1957ൽ പുറത്തിറങ്ങിയ എംടിയുടെ ചെറുകഥയാണ് ‘ഓളവും തീരവും’. മോഹൻലാൽ ചിത്രത്തിൽ ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാകും അവതരിപ്പിക്കുക.1970ൽ പിഎൻ മേനോന്റെ സംവിധാനത്തിൽ ചെറുകഥ സിനിമയാക്കിയിരുന്നു. മധു ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ജോസ് പ്രകാശ് അവതരിപ്പിച്ച കുഞ്ഞാലി എന്ന വില്ലൻ കഥാപാത്രത്തെ പുതിയ സിനിമയിൽ നടൻ ഹരീഷ് പേരടി ആണ് അവതരിപ്പിക്കുന്നത്.

ദുർഗ കൃഷ്ണയാണ് സിനിമയിലെ നായിക. മാമൂക്കോയയും സിനിമയിൽ സുപ്രധാന കഥാപാത്രമാകും. ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് ശിവനാണ്. സാബു സിറിൽ ആണ് സിനിമയുടെ കലാസംവിധായകൻ.എംടി വാസുദേവൻ നായരുടെ മകൾ അശ്വതി വി നായർ ആണ് ആന്തോളജിയുടെ നിർമ്മാതാവ്. കൂടാതെ ആന്തോളജിയിൽ ഒരു ചിത്രം അശ്വതി സംവിധാനം ചെയ്യുന്നുമുണ്ട്. ‘വിൽപ്പന’ എന്ന കഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്‌. ചിത്രത്തിൽ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.കൂടാതെ ചിത്രത്തിൽ സന്തോഷ് ശിവൻ ആണ് ക്യാമറ ചലിപ്പിക്കുന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,