എല്ലാവർക്കും ഇത് അങ്ങ് ഇഷ്ടപ്പെട്ടു ലാലേട്ടന്റെ പോസ്റ്റ് വലിയ വൈറൽ – Mohanlal’s facebook post is getting viral

Mohanlal’s facebook post is getting viral:- ദൈവത്തിൻറെ അവകാശികൾ നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ എഴുതിയ പുസ്‍തകം പ്രകാശനം ചെയ്‍ത് മമ്മൂട്ടിയും മോഹൻലാലും. താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽബോഡിയായിരുന്നു പ്രകാശന വേദി. താനും മമ്മൂട്ടിയും ചേർന്ന് പുസ്‍തകം പ്രകാശനം ചെയ്‍തതിൻറെ ചിത്രം സോഷ്യൽ മീഡിയ പേജിലൂടെ മോഹൻലാൽ പങ്കുവച്ചു. പ്രിയപ്പെട്ട സുഹൃത്തും, നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ്‌ ചെയർമാനുമായ ശ്രീ പ്രേംകുമാർ രചിച്ച്, DC ബുക്സ് പ്രസിദ്ധികരിച്ച “ദൈവത്തിൻ്റെ അവകാശികൾ ” എന്ന പുസ്തകം ഞാനും ഇച്ചാക്കയും ചേർന്ന് പ്രകാശനം ചെയ്തപ്പോൾ.- മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു പ്രേംകുമാർ പല കാലങ്ങളിലായി എഴുതിയ 22 ലേഖനങ്ങളാണ് പുസ്തകരൂപത്തിലേക്ക് എത്തിയിരിക്കുന്നത്.

പുസ്‍തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് വി മധുസൂദനൻ നായരാണ്. ജീവിക്കുന്ന സമൂഹത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ഒരു കലാകാരനെന്നും സാമൂഹികജീവിയെന്നുമുള്ള നിലയിൽ തൻറെ കാഴ്ചപ്പാട് പങ്കുവക്കുകയാണ് പുസ്‍തകത്തിലൂടെയെന്ന് പ്രേം കുമാർ പറഞ്ഞു.എന്നാൽ മോഹൻലാൽ ഇത് സോഷ്യൽ മീഡിയയിൽ ഇട്ടതോടെ വലിയ ഒരു ആവേശം തന്നെ ആയിരുന്നു മലയാള സിനിമ പ്രേക്ഷകർക്ക് , അതുപോലെ തന്നെ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ അടിയിൽ കുറിച്ച കുറിപ്പ് ആണ് ശ്രെദ്ധ നേടിയതും , ഞാനും ഇച്ചാക്കയും ചേർന്ന് പ്രകാശനം ചെയ്തത് എന്നാണ് അതും ആരാധകർക്ക് വലിയ ആവേശം തന്നെ ആയിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,