പത്തൊൻപതാം നൂറ്റാണ്ട് റിലീസിന് ഒരുങ്ങുന്നു എന്തുകൊണ്ട് മമ്മൂട്ടി ഈ സിനിമയിൽ ഇല്ല – Pathonpatham Noottandu Movie

Pathonpatham Noottandu Movie: സിജു വിൽസണെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചരിത്രസിനിമ ‘പത്തൊമ്പതാം നൂറ്റാണ്ട്’ റിലീസിനൊരുങ്ങുകയാണ്. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകനെയാണ് സിജു അവതരിപ്പിക്കുന്നത്. അനൂപ് മേനോൻ, ദീപ്തി സതി, പൂനം ബജ്‍വ, ചെമ്പൻ വിനോദ്,സുദേവ് നായർ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആക്ഷൻ പാക്ഡ് ആയ ഒരു മാസ്സ് എൻറർടെയ്നറായിട്ടാണ് ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തിക്കാൻ ശ്രമിക്കുന്നതെന്ന് വിനയൻ പത്തൊൻപതാം നൂറ്റാണ്ടിന്റെ അറ്റ്‍മോസ് മിക്സിംഗ് പൂർത്തിയായി.

ഈ ചിത്രത്തിൽ സിജു വിത്സൺ എന്ന യുവനായകന്റെ ആക്ഷൻ രംഗങ്ങളും അഭിനയവും പ്രേക്ഷകർ ഇഷ്‍ടപ്പെടും ചർച്ച ചെയ്യപ്പെടും എന്നു ഞാൻ വിശ്വസിക്കുന്നുസിജുവിനോടൊപ്പം അനുപ് മേനോനും സുരേഷ് കൃഷ്‍ണയും, ഇന്ദ്രൻസും, സുദേവ് നായരും അടങ്ങിയ അൻപതോളം പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്. ഷാജികുമാറും, വിവേക് ഹർഷനും, സന്തോഷ് നാരായണനും,എം ജയചന്ദ്രനും, അജയൻ ചാലിശ്ശേരിയും, എൻ എം ബാദുഷയും, പട്ടണം റഷീദും,ധന്യാ ബാലകൃഷ്‍ണനും സുപ്രീം സുന്ദറും അടങ്ങിയ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരുടെ ഒരു വലിയ നിര എന്നോടൊപ്പം ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,