കുറച്ചു പ്രതീക്ഷകൾ നൽകി മോഹൻലാലിൻറെ എലോൺ

ഹിറ്റ് മേക്കർ ഷാജി കൈലാസും മോഹൻലാലും വർഷങ്ങൾക്കുശേഷം ഒന്നിച്ചപ്പോൾ ‘എലോൺ’ പിറന്നു. ചിത്രം തിയേറ്ററുകളിലേക്ക് ഇല്ല,ഒ.ടി.ടി റിലീസ് ആയിരിക്കുമെന്ന് സംവിധായകൻ തന്നെ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തി.ഓഗസ്റ്റിൽ ‘എലോൺ’ പ്രദർശനത്തിനെത്തും.സ്ട്രീമിംഗ് തീയതി നിർമ്മാതാക്കൾ ഉടൻ പ്രഖ്യാപിക്കും.’ കോയമ്പത്തൂരിൽ നിന്ന് കേരളത്തിലേക്ക് യാത്രയ്ക്കിടെ ലോക്ക്ഡൗൺ കാരണം ഒറ്റപ്പെട്ട് പോകുന്ന കാളിദാസ് എന്ന മനുഷ്യന്റെ കഥയാണ് ‘എലോൺ’ പറയുന്നത്.
കൊവിഡ് പ്രതിസന്ധികൾ മൂലം ഒറ്റപ്പെട്ട് പോകുന്ന കാളിദാസ് എന്ന മനുഷ്യന്റെ കഥയാണ് ‘എലോൺ’ പറയുന്നത് എന്നാണ് സൂചന. 12 വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ‘എലോൺ’. 2009ൽ റിലീസ് ചെയ്ത

റെഡ് ചില്ലീസാ’ണ് അവസാനമായി ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ആശിവാദ് സിനിമാസിന്റെ 30 മാത്തെ ചിത്രം കൂടിയാണ് എലോൺ.ഷാജി കൈലാസിന്റെ ‘സൗണ്ട് ഓഫ് ബൂട്ട്’, ‘ടൈം’, ‘മദിരാശി’, ‘ജിഞ്ചർ’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ഡോൺ മാക്‌സ് നിർവഹിക്കും. ആനന്ദ് രാജേന്ദ്രനാണ് ഡിസൈനർ. ഫോട്ടോഗ്രാഫി അനീഷ് ഉപാസനയാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം നിർവഹിക്കും. സംഗീതം ജേക്‌സ് ബിജോയ്. എനാൽ ഇപ്പോൾ സിനിമയെ കുറിച്ച് പ്രശസ്ത നടിയും ഡബ്ബിങ് ആർട്ടിസ്റ്റും പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത് , സിനിമയിൽ മോഹൻലാലിനെ സനിധിയും മാത്രം ആണ് ഉള്ളത് എന്നും എന്നാൽ അതിൽ ഒരു സ്ത്രീ കഥപാത്രം ഉണ്ട് എന്നും ആണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,