ഓളവും തീരത്തിന്റെ സെറ്റിൽ എംടിയിൽ നിന്നും അനുഗ്രഹം നേടി മോഹൻലാൽ

മലയാളത്തിൻറെ ഇതിഹാസ കഥാകാരൻ എം.ടി വാസുദേവൻ നായർക്ക് 89-ാം പിറന്നാൾ. അരനൂറ്റാണ്ടിന് ശേഷം പുനഃസൃഷ്‌ടിക്കുന്ന ‘ഓളവും തീരവും’ സിനിമയുടെ തൊടുപുഴ കുടയത്തൂരിലെ ലൊക്കേഷനിൽ വച്ച് ചലച്ചിത്ര പ്രവർത്തകർക്കൊപ്പം മധുരം പങ്കിട്ട് ആഘോഷം നടന്നു. മോഹൻലാൽ, പ്രിയദർശൻ, സന്തോഷ് ശിവൻ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു. 1970 ൽ എം.ടിയുടെ തിരക്കഥയിൽ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ‘ഓളവും തീരവും’ പ്രിയദർശനാണ് പുനഃസൃഷ്‌ടിക്കുന്നത്. എം.ടി എഴുതിയ പത്ത് കഥകൾ ഒരുമിച്ചുള്ള സിനിമാസമാഹാരമാണ് ഇത്.

മെച്ചപ്പെട്ട ആരോഗ്യാവസ്ഥയിൽ അല്ലാതിരുന്നിട്ടും മകൾ അശ്വതിക്കൊപ്പം കോഴിക്കോട് നിന്നാണ് അദ്ദേഹം ലൊക്കേഷനിൽ എത്തിയത്.സിനിമയിൽ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് മകൾ അശ്വതിയാണ്. ആദ്യമിറങ്ങിയ ‘ഓളവും തീരവും’ ചിത്രത്തിൽ മധു ആയിരുന്നു നായകനെങ്കിൽ പുതിയതിൽ മോഹൻലാലാണ് പ്രധാന വേഷത്തിലെത്തുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയാണ് സിനിമാസമാഹാരം പുറത്തിറങ്ങുക.പിറന്നാൾ ആഘോഷത്തിൽ സിനിമയിൽ എല്ലാവരും പങ്കെടുക്കുകയും ചെയ്തു , കേക്ക് മുറിച്ചു ആണ് പിറന്നാൾ ആഘോഷം നടന്നത്, എന്നാൽ ഇപ്പോൾ ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,