Latest news and updates

ഏജൻറ്റ് മഹാദേവനായി മമ്മൂട്ടി,ടീസർ വൈറൽ

അഖിൽ അക്കിനേനിയെ നായകനാക്കി സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം ‘ഏജന്റി’ന്റെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ശക്തമായ സാന്നിധ്യമാണ് ടീസറിന്റെ പ്രധാന ആകർഷണം. അഖിലിന്റെ സ്റ്റൈലിഷ് പ്രകടനവും ടീസറിലുണ്ട്. മഹാദേവ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കുപ്രസിദ്ധൻ, ഏറ്റവും ക്രൂരനായ രാജ്യസ്നേഹി എന്നെല്ലാമാണ് മഹാദേവിനെക്കുറിച്ച് ടീസറിൽ പറയുന്നത്. യാത്ര എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്.ചിത്രത്തിൽ ഏജന്റായി അഭിനയിക്കുന്ന അഖിൽ കഥാപാത്രത്തിനായി ഒരുക്കിയെടുത്ത ലുക്ക് സോഷ്യൽ മീഡയയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

ആക്ഷൻ സീക്വൻസുകൾ സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കും. നവാഗതയായ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. എന്നാൽ ഇതുവരെ ഇറങ്ങിയ എല്ലാ പോസ്റ്ററുകളും വളരെ അതികം ശ്രെദ്ധ ഒന്ന് തന്നെ ആയിരുന്നു , മാമൂകാ ആരാധകർക്ക് ആവേശം നൽക്കുന്ന ഒരു റ്റീസർ തന്നെ ആണ് ഇറങ്ങിയിരിക്കുന്നത് , മഹാദേവൻ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് , വലിയ ഒരു ആക്ഷൻ രംഗങ്ങൾ ആണ് ഈ സിനിമയിൽ ഉള്ളത് സിനിമ അതികം വൈകാതെ തന്നെ റിലീസ് ചെയ്യും എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.