ഓളവും തീരവും അവസാന ഷൂട്ടിംഗ് അവസാനിപ്പിച്ചു ,

എംടി വാസുദേവൻ നായരുടെ കഥകൾ കോർത്തിണക്കിയുള്ള ആന്തോളജിയിലെ ഒരു കഥ ആണ് മോഹൻലാൽ- പ്രിയദർശൻ സിനിമയുടെ ചിത്രീകരണം നടന്നതും ഇപ്പോൾ അവസാനിച്ചു എന്ന വാർത്തകൾ വരുന്നതും . ഓളവും തീരവും’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണ വിശേഷം നടൻ ശ്രീകാന്ത് മുരളിയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പ്രിയദർശൻ അവസാന ഷോട്ട് ചിത്രീകരിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 1957ൽ പുറത്തിറങ്ങിയ എംടിയുടെ ചെറുകഥയാണ് ‘ഓളവും തീരവും’. മോഹൻലാൽ ചിത്രത്തിൽ ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാകും അവതരിപ്പിക്കുക.

1970ൽ പിഎൻ മേനോന്റെ സംവിധാനത്തിൽ ചെറുകഥ സിനിമയാക്കിയിരുന്നു. മധു ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ജോസ് പ്രകാശ് അവതരിപ്പിച്ച കുഞ്ഞാലി എന്ന വില്ലൻ കഥാപാത്രത്തെ പുതിയ സിനിമയിൽ നടൻ ഹരീഷ് പേരടി ആണ് അവതരിപ്പിക്കുന്നത്.ദുർഗ കൃഷ്ണയാണ് സിനിമയിലെ നായിക. മാമൂക്കോയയും സിനിമയിൽ സുപ്രധാന കഥാപാത്രമാകും. ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് ശിവനാണ്. സാബു സിറിൽ ആണ് സിനിമയുടെ കലാസംവിധായകൻ.എംടി വാസുദേവൻ നായരുടെ മകൾ അശ്വതി വി നായർ ആണ് ആന്തോളജിയുടെ നിർമ്മാതാവ്. ഈ ചിത്രം അതികം വൈകാതെ തന്നെ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും ,