Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ഇനി മോഹൻലാലിനും മമ്മൂട്ടിക്കും പ്രൊഡ്യൂസേഴ്സിനെ രക്ഷിക്കാൻ കഴിയുമോ

കോവിഡ് കാലത്ത് അടഞ്ഞു കിടന്ന തിയറ്ററുകളിൽ വീണ്ടും എത്തിയ സിനിമകൾക്ക് എന്താണ് സംഭവിച്ചത് . ഇടുങ്ങിയ മുറികളുടെ പരിമിതിയിൽ നിന്ന് ആഘോഷങ്ങളുടെ വലിയ സ്ക്രീനിലേക്ക് ആഹ്ലാദത്തോടെ കടന്നുവന്ന പ്രേക്ഷകർക്ക് തിയറ്ററുകൾ എന്താണ് തിരിച്ചു നൽകിയത്പ്രേ ക്ഷകനെ തൃപ്‌തിപ്പെടുത്തുന്ന സിനിമകൾ സമ്മാനിക്കാൻ മലയാളത്തിനാകുന്നുണ്ടോ? കലാമൂല്യവും കച്ചവട സാധ്യതയും ഒരുമിച്ച് കൊണ്ടുപോകാൻ കോവിടാനന്തര കാലത്തെ സിന് മകൾക്ക് സാധിക്കുന്നുണ്ടോ ഇല്ലെന്നാണ് കണക്കുകൾ. മലയാളം സിനിമകൾക്ക് കാണികൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന ആശങ്ക സിനിമാ ലോകത്ത് പടരുകയാണ് 2022ന്റെ ആദ്യ പാദത്തിൽ തിയറ്ററിലെത്തിയ 62 മലയാള സിനിമകളിൽ 56 എണ്ണമാണ് സാമ്പത്തികമായി പരാജയപ്പെട്ടത്. സൂപ്പർ ശരണ്യ, ഹൃദയം, ഭീഷ്‌മപർവം, ജന ഗണ മന, സിബിഐ 5, ജോ ആൻഡ്‌ ജോ എന്നീ ആറ്‌ സിനിമകൾ മാത്രമാണ്‌ തിയറ്ററിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയത്.

വലിയ ക്യാൻവാസിലുള്ള സിനിമകളോടാണ്‌ പ്രേക്ഷകർക്ക്‌ താൽപര്യം എന്ന വാദത്തിന്റെ മുനയൊടിച്ചുകൊണ്ട് ചെറിയ ബജറ്റിലിറങ്ങിയ ചിത്രങ്ങൾ സ്വീകരിക്കപ്പെട്ടു. നിറഞ്ഞോടിയ സൂപ്പർ ശരണ്യ, ജോ ആൻഡ്‌ ജോ എന്നിവ ചെറിയ താരങ്ങളെ വച്ചുള്ള ചെറിയ സിനിമകളായിരുന്നു. അതേസമയം മോഹൻ ലാലിന്റെ ബിഗ്‌ ബജറ്റ്‌ ചിത്രം ആറാട്ട്‌, ടോവിനോ ചിത്രങ്ങളായ വാശി, ഡിയർ ഫ്രണ്ട്‌, നാരദൻ, ആസിഫ്‌ അലിയുടെ കുറ്റവും ശിക്ഷയും മഞ്ജു വാര്യരുടെ സന്തോഷ്‌ ശിവൻ ചിത്രം ജാക്ക്‌ ആൻഡ്‌ ജിൽ, സത്യൻ അന്തിക്കാടിന്റെ ജയറാം–- മീര ജാസ്‌മൻ ചിത്രം മകൾ തുടങ്ങി വലിയ താര നിരയും പ്രശസ്‌തരായ മേക്കേഴ്‌സുമുള്ള സിനിമകൾ തിയറ്ററിൽ തകർന്നടിഞ്ഞു. താരാരാധന മാത്രം മലയാളി പ്രേക്ഷകനെ തീയ്യറ്ററിലെത്തിക്കില്ലെന്ന ബോധ്യം ഇത്തരം സിനിമകൾ ഒന്നുകൂടി ഉറപ്പിച്ചു.എന്നാൽ നിരവധി സിനിമകൾ ഉണ്ടെന്നക്കുയിലും സിനിമകൾ മലയാള സിനിമയെയും തിയേറ്റർ ഉടമാകെയും രക്ഷിക്കാൻ കഴിയുമോ എന്നാണ് എല്ലാവരുടെയും ചോദ്യം,

Comments are closed.