Latest news and updates

മോഹൻലാൽ എന്ന ആക്ടറിനെ അറിയാം പക്ഷേ ഡയറക്ടർ മോഹൻലാൽ ഞെട്ടിച്ചു

മോഹൻലാൽ സംവിധാനം ചെയുന്ന ആദ്യ ചിത്രം ബറോസ് വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയി വൈറൽ ആയികൊണ്ടിരിക്കുന്നത് , മലയാളസിനിമയിൽ തന്നെ ഏറ്റവും വലിയ ചിത്രം ആയിട്ടു ആണ് ഒരുക്കുന്നത് , എന്നാൽ ഈ ചിത്രത്തിന്റെ സംവിധാനത്തിനൊപ്പം ‘ബറോസ്’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹൻലാൽ തന്നയാണ്.ഒരു ഫാന്റസി ലോകത്ത് നടക്കുന്ന കഥയിൽ വാസ്‌കോഡ ഗാമയുടെ നിധി കാക്കുന്ന ഭൂതമായാണ് മോഹൻലാൽ എത്തുന്നത്. ത്രീ ഡിയിൽ ഒരുങ്ങുന്ന സിനിമയിൽ ഗ്രാവിറ്റി ഇല്യൂഷൻ എന്ന സാങ്കേതിക വിദ്യയും ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

നവോദയയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ ‘നവോദയ സ്റ്റുഡിയോസിലൂടെ’ അബദ്ധവശാൽ പുറത്തുവന്ന ചിത്രങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സംഭവം ശ്രദ്ധയിൽ പെട്ടപ്പോൾ അണിയറപ്രവർത്തകർ തന്നെ ചിത്രങ്ങൾ പിൻവലിക്കുകയും ചെയ്തിരുന്നു. സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രഹണം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ജിജോ പൊന്നുസാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ടൊവിനോ ചിത്രം മിന്നൽ മുരളിയിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധയനായ ഗുരു സോമസുന്ദരം ബറോസിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ഈ വീഡിയോ ഇപ്പോൾ വലിയ വൈറൽ തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക , .https://youtu.be/lDcWzwm0hWk

Comments are closed.