Latest news and updates

റോബിനെ കളിയാക്കി ജാസ്മിനും നിമിഷയും വീഡിയോ വൈറൽ

ബിഗ് ബോസ് മലയാളം സീസൺ 4ലെ മത്സരാർഥികളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവരായിരുന്നു റോബിൻ, ജാസ്മിൻ, നിമിഷ എന്നിവർ. ഫിനാലെയിലേക്ക് വരെ ഇവർ എത്തിപ്പെടുമെന്ന് മത്സരാർഥികൾ വിചാരിച്ചിരുന്നു. എന്നാൽ ആദ്യം നിമിഷ ഷോയിൽ നിന്ന് പുറത്താവുകയായിരുന്നു. പിന്നാലെ ജാസ്മിനും റോബിനും അപ്രതീക്ഷിതമായി ഷോയിൽ നിന്ന് പുറത്തേക്ക് പോയി. ഇപ്പോഴിത റോബിനെ കളിയാക്കി കൊണ്ടുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നിമിഷ.
ബിഗ് ബോസിനകത്ത് ഏറ്റവും കൂടുതൽ തമ്മിൽ വഴക്കുണ്ടാക്കിയ മത്സരാർഥികളായിരുന്നു റോബിനും ജാസ്മിനും.

റിയാസിനെ തല്ലിയതിന്റെ പേരിൽ റോബിൻ സീക്രട്ട് റൂമിലേക്ക് മാറ്റിയ സമയത്തായിരുന്നു ജാസ്മിൻ ഷോയിൽ നിന്ന് സ്വയം പുറത്തേക്ക് പോയത്. പുറത്തേക്ക് പോകുന്നതിന് മുൻപ് റോബിന്റെ ചെടി ചട്ടി എറിഞ്ഞ് പൊട്ടിച്ചിരുന്നു. ഇപ്പോൾ റോബിനെ പരിഹസിച്ചു കൊണ്ടുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇരുവരും. എന്റെ വീട്ടിൽ പട്ടിയുണ്ട്, ചെടിയും ചെടി ചട്ടിയും ഉണ്ട്.എന്ന് പറയുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.