Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ഈ സിനിമ ബോക്സ്ഓഫീസിൽ എത്തിയാൽ ഈ വിമർശനങ്ങൾ എല്ലാം നിന്നേക്കും മോഹൻലാലിന്റെ ഓളവും തീരവും ഷൂട്ടിംഗ് അവസാനിച്ചു ,

എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓളവും തീരവും. മോഹൻലാൽ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി. നടൻ ശ്രീകാന്ത് മുരളിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. അവസാനത്തെ ഷോട്ടും എടുത്ത് പ്രിയദർശൻ പാക്കപ്പ് പറയുന്നതിന്റെ വീഡിയോ പങ്കുവച്ച് കൊണ്ടാണ് ശ്രീകാന്ത് ചിത്രീകരണം പൂർത്തിയായ വിവരം അറിയിച്ചിരിക്കുന്നത്. എംടിയുടെ തിരക്കഥയിൽ 1970ൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് പ്രിയദർശൻ ഒരുക്കുന്നത്. മധു ആയിരുന്നു 1970ലെ ഓളവും തീരവും സിനിമയിൽ നായകൻ. ഇന്ന് ആ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. തൊടുപുഴയിലാണ് ചിത്രീകരണം നടന്നത്.

സന്തോഷ് ശിവൻ ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവ​ഹിക്കുന്നത്. ഒരു വീർപ്പുമുട്ടലോടെ ബാപ്പുട്ടി പായിൽ എഴുന്നേറ്റിരുന്നു. മുമ്പിൽ പുഴ നിറഞ്ഞൊഴുകുകയാണ്. ഓളങ്ങൾ ഒന്നിനുപുറകേ ഒന്നായി തീരത്തിലേക്ക് ആഞ്ഞടുക്കുന്നു. എന്നാൽ ഇപ്പോൾ ലൊക്കേഷനിൽ നിന്നും ഉള്ള മോഹൻലാലിന്റെയും ദുർഗ കൃഷ്ണന്റെയും ചിത്രങ്ങൾ വലിയ രീതിയിൽ വിമർശനങ്ങൾ ഉണ്ടാക്കുകയും ചെയ്തു , എന്നാൽ ആ ചിത്രത്തിന് ഉണ്ടായ വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയി ഇപ്പോൾ ചർച്ച , എന്നാൽ ഈ ലൊക്കേഷനിലെ കാഴ്ച കണ്ടു എങ്ങിനെ ഒരു സിനിമയെ വിമർശിക്കാൻ കഴിയും എന്നു പറയുകയാണ്‌ , എല്ലാവരും , എം ടി വാസുദേവൻ നായരുടെ 10 കഥകളെ ആധാരം ആക്കി ആണ് നെറ്റ്ഫ്ലിക്സ് ഈ ചിത്രങ്ങൾ ഒരുക്കുന്നത് , എന്തന്നാൽ ഓളവും തീരവും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചു എന്നും പ്രിയദർശൻ പറഞ്ഞത് ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.