ടോവിനോയ്ക്ക് കിട്ടുന്നതും കൊടുക്കുന്നതും ശരിക്കുമുള്ള അടി വീഡിയോ വൈറൽ!

മിന്നൽ മുരളി എന്ന സിനിമക്ക് ശേഷം വലിയ ഒരു വിജയം ഒന്നും ടോവിനോ സിനിമകൾ ഉണ്ടായിരുന്നില്ല , എന്നാൽ ഇപ്പോൾ ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാല എന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ടൊവിനോ അവതരിപ്പിക്കുന്ന മണവാളൻ വസീം എന്ന കഥാപാത്ര തല്ലുകൊള്ളുന്നതും കൊടുക്കുന്നതുമൊക്കെയാണ് ട്രെയിലറിലുണ്ടായിരുന്നത്. ട്രെയിലറിൽ ടൊവിനോയുടെ മുഖത്ത് അടി കിട്ടുന്നതിന്റെ ക്ലോസ് അപ്പ് ഷോട്ട് കാണാം. ഇത് ഒറിജിനലായി ചിത്രീകരിച്ചതാണെന്നാണ് വ്യക്തമായിരിക്കുന്നത്.

തല്ലിന് പിന്നിലെ യാഥാർത്ഥ്യം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ. ക്യാമറയ്ക്ക് പിന്നിൽ നിന്ന് അണിയറപ്രവർത്തകരിൽ ഒരാളാണ് ടൊവിനോയുടെ മുഖത്ത് അടിച്ചത്. അടികൊണ്ടതിന്റെ ‘ഹാങ് ഓവർ’ പ്രകടിപ്പിക്കുന്ന ടൊവിനോയെയും വീഡിയോയിൽ കാണാം. അടി കൊണ്ടോന്റെ ചിരി കണ്ടോളീ എന്നാണ് വീഡിയോയ്ക്ക് ടൊവിനോ നൽകിയിരിക്കുന്ന ക്യാപ്ഷൻ. തല്ലുമാല എന്ന സിനിമയിൽ കല്യാണി പ്രിയദർശനൊപ്പം ടൊവിനോ തോമസ് ആദ്യമായി വേഷമിടുകയാണ്. എന്നാൽ അതിലെ അടിയെല്ലാം ഒർജിനൽ ആണ് എന്നു പറയുകയാണ് താരം , ടോവിനോ തന്നെ ആണ് ഈ കാര്യം സോഷ്യൽ മീഡിയയിൽ വന്നു പറഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,