Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ആദ്യമായി പ്രണവ് മോഹൻലാൽ ടിവി ചാനലിൽ

ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രണവ് മോഹൻലാൽ ചിത്രം ‘ ഹൃദയ’ ത്തിന്റെ ടെലിവിഷൻ പ്രീമിർ ഏഷ്യാനെറ്റിൽ. ജൂലൈ 24 ഞായറാഴ്ച രാത്രി ഏഴ് മണിക്കാണ് ചിത്രത്തിന്റെ പ്രീമിയർ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ജനുവരി 21നാണ് തിയറ്ററുകളിൽ എത്തിയത്. നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ ഹൃദയത്തെ സ്വീകരിച്ചത്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി പേർ രം​ഗത്തെത്തി. ഗാനങ്ങളുടെ എണ്ണത്തിലും അവയുടെ ജനപ്രീതിയിലും റെക്കോർഡ് സൃഷ്ടിച്ച ചിത്രം കൂടിയാണിത്. 15 ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. ഒപ്പം ഗാനങ്ങൾ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കിയിരുന്നു. ഈ ​ഗാനങ്ങൾ എല്ലാം തന്നെ മലയാളികളുടെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞു.

എന്നാൽ ഈ ചിത്രത്തിന്റെ പ്രീമിർ പ്രെമോഷൻഡ് ഭാഗം ആയി പ്രണവ് ടെലിവിഷനിൽ വരുമോ എന്നാണ് എല്ലാവരുടെയും ചോദ്യം , പ്രമുഖ ഓൺലൈൻ ഡേറ്റാ ബേസ് ആയ ഐഎംഡിബിയുടെ ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റിലും ഹൃദയം ഇടംനേടിയിരുന്നു. ജനുവരി 1നും ജൂൺ 30നും ഇടയിൽ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഏഴോ അതോ അതിലധികമോ യൂസർ റേറ്റിംഗ് ലഭിച്ച ചിത്രങ്ങളാണ് ലിസ്റ്റിൽ. റിലീസിനു ശേഷമുള്ള ആദ്യത്തെ ഒരു മാസ കാലയളവിൽ ഐഎംഡിബിയിൽ ഏറ്റവുമധികം പേജ് വ്യൂസ് ലഭിച്ച ചിത്രങ്ങൾ കൂടിയാണിത് ഹൃദയം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.