വീണ്ടും തലമൊട്ടയടിച്ചു നടി ലെന.

മലയാളികള്‍ക്ക് എന്നും അത്ഭുതമാണ് നടി ലെന . ലെന ഇല്ലാത്ത മലയാളചിത്രങ്ങള്‍ ഉണ്ടോ എന്ന് പോലും ആരാധകര്‍ സംശയിച്ചു പോയിട്ടുണ്ട്. മിനി സ്ക്രീനിലൂടെ അഭിനയലോകത്തെത്തി ബിഗ് സ്ക്രീനിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് ലെന. ഒട്ടുമിക്ക മലയാള സിനിമയിലും ചെറിയ വേഷം എങ്കിലും താരം അവതരിപ്പിച്ചിട്ടുണ്ട്. ആദ്യകാലത്ത് തുടങ്ങിയ തന്റെ സിനിമ ജീവിതം ഇന്നും തുടരുകയാണ്. അഭിനയജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട് നടി. എപ്പോഴും വേറിട്ട ലുക്ക് പരീക്ഷിക്കുന്ന ഒരു താരം കൂടിയാണ് ലെന. നേരത്തെ തലമൊട്ടയടിച്ച് കൊണ്ടുള്ള താരത്തിന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മറ്റൊരു സ്‌റ്റൈലിഷ് ലുക്ക് ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തത്.

സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയിലെ അവിഭാജ്യഘടകം തന്നെയാണ്. മലയാളത്തിലെ ചുരുക്കം ചില ബോൾഡ് നായികമാരിൽ മുൻ പന്തിയിൽ നിൽക്കുന്ന നടിയാണ് ലെന. ഏത് പ്രായത്തിലുള്ള വേഷവും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച നടി കൂടിയാണ് ലെന. കുറച്ചുനാൾ മുൻപ് ലെന അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു.മൊട്ടയടിച്ചപ്പോൾ തലയിൽ കണ്ട ഒരു പാടിനെ കുറിച്ചാണ് ലെന തൻ്റെ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. എൻ്റെ തലമുടി ഷേവ് ചെയ്തപ്പോൾ ‘ദി മാട്രിക്സ്’ ഡിപ്രോഗ്രാമിംഗ് പ്ലഗ് ഇൻ ചെയ്തതിൻ്റെ തെളിവ് ഞങ്ങൾ കണ്ടെത്തിയെന്നാണ് നടി കുറിച്ചത്. പുറകിലെ പാട് നോക്കിക്കേ എന്ന ക്യാപ്ഷനോടെയാണ് ലെന ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്.