രണ്ടുപേരും വമ്പൻ സിനിമകൾക്ക് പുറമെ കേരളത്തിലെ തീയേറ്ററുകൾ പൂരപ്പറമ്പാക്കാൻ!

വമ്പൻ ചിത്രങ്ങൾ ഒരുക്കാൻ വേണ്ടി ഒരുങ്ങുകയാണ് മലയാള സിനിമ , മോഹൻലാലും മമ്മൂട്ടിയും എല്ലാം വലിയ സിനിമകൾ ഒരുക്കാൻ കൈകോർത്തു കഴിഞ്ഞു , എന്നാൽ മോഹൻലാൽ സംവിധാനം ചെയുന്നത് ഒരു വമ്പൻ ചിത്രം തന്നെ ആണ് , എന്നാൽ മമ്മൂട്ടിയും വമ്പൻ ചിത്രത്തിലേക്ക് ചുവടു മാറ്റി കഴിഞ്ഞു , മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം. ബിഗ് ബിയൊരുക്കി പതിനഞ്ച്് വര്‍ഷത്തിന് ശേഷമാണ് അമലും മമ്മൂട്ടിയും ഭീഷ്മ പര്‍വ്വവുമായി എത്തുന്നത്. ബിഗ് ബിയ്ക്ക് അര്‍ഹമായ വിജയം ലഭിക്കാത പോയിരുന്നു. എന്നാല്‍ ഭീഷ്മ പര്‍വ്വത്തെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. ചിത്രം വന്‍ വിജയമായി മാറിയിരിക്കുകയാണ്. തീയേറ്ററുകളില്‍ നൂറ് ശതമാനം ഒക്യുപെന്‍സി കൂടി ആയതോടെ തീയേറ്ററുകളെല്ലാം ആരാധകരാല്‍ നിറഞ്ഞു കവിയുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സ്റ്റെലിഷ് ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രമാണ് 2007 ല്‍ പുറത്തിറങ്ങിയ ‘ബിഗ് ബി’. അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമ വര്‍ഷങ്ങള്‍ക്കിപ്പുറവും യുവാക്കളുടെ ഇഷ്ടചിത്രമാണ്. ‘ബിഗ് ബി’യിലെ മമ്മൂട്ടിയുടെ കഥാപാത്രം ബിലാല്‍ ജോണ്‍ കുരിശിങ്കലിന് ആരാധകര്‍ ഏറെയാണ്.

‘ബിഗ് ബി’യ്ക്ക് രണ്ടാം ഭാഗം എത്തുമെന്ന പ്രതീക്ഷയിലാണ് ഒട്ടുമിക്ക ആരാധകരും. സംവിധായകന്‍ അമല്‍ നീരദ് തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ‘ബിലാല്‍’ എന്ന പേരില്‍ ‘ബിഗ് ബി’യുടെ രണ്ടാം ഭാഗം ബിലാൽ എത്തുമെന്ന് പ്രഖ്യാപനമുണ്ടായിട്ട് ഏറെ നാളുകളായെങ്കിലും ഇപ്പോള്‍ അതേകുറിച്ചൊന്നും കാര്യമായി വാര്‍ത്തകളില്ല. ഈ അവസരത്തിലാണ് ഒരു ആരാധകന്‍ മമ്മൂട്ടിയോട് തന്നെ ബിലാല്‍ വരുമോ എന്ന ചോദ്യത്തിന് ഉത്തരം തേടിയത്. മമ്മൂട്ടി ചോദ്യത്തിന് ഉത്തരം നല്‍കുകയും ചെയ്തു. ചിത്രം ഉടൻ തന്നെ ഉണ്ടാവും എന്ന് പറയുകയാണ് , കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തുമുള്ള ലൊക്കേഷനുകളിലുമാണ് ബിലാലിന്‍റെ വലിയൊരു പങ്ക് ഷൂട്ട് ചെയ്യുക. ഇന്ത്യക്ക് പുറത്തു തന്നെയാകും ആദ്യ ഷെഡ്യൂള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തേ തയാറാക്കിയിരുന്ന തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുമ്പ് നിശ്ചയിച്ചതിലും വലിയ ക്യാന്‍വാസിലാകും ചിത്രമൊരുക്കുക. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ദുല്‍ഖറിന്‍റെ വേ ഫാര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുക.