മമ്മൂട്ടി അമൽ കോംബോ ഉടൻ ഒരുങ്ങുന്നു ബിലാലിൽ കാണാം

മ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സ്റ്റെലിഷ് ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ചിത്രമാണ് 2007 ൽ പുറത്തിറങ്ങിയ ‘ബിഗ് ബി’. അമൽ നീരദ് സംവിധാനം ചെയ്ത സിനിമ വർഷങ്ങൾക്കിപ്പുറവും യുവാക്കളുടെ ഇഷ്ടചിത്രമാണ്. ‘ബിഗ് ബി’യിലെ മമ്മൂട്ടിയുടെ കഥാപാത്രം ബിലാൽ ജോൺ കുരിശിങ്കലിന് ആരാധകർ ഏറെയാണ്. ബിഗ് ബിയുടെ രണ്ടാം ഭാഗം വരുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകരെല്ലാം. ‘ബിലാൽ’ എന്നാണ് രണ്ടാം ഭാഗത്തിനു പേര് നൽകിയിരിക്കുന്നത്.

ഇപ്പോൾ ഇതാ ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന് കൂടുതൽ പ്രതീക്ഷകൾ നൽകി സംഗീത സംവിധായകൻ ഗോപി സുന്ദർ തന്നെ രംഗത്തെത്തിയിരിക്കുന്നു. സംവിധായകൻ അമൽ നീരദിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗോപി സുന്ദർ. ബിലാലിനായി തങ്ങൾ ഒന്നിച്ചെന്നും എല്ലാവരുടെയും പ്രാർഥനകൾ വേണമെന്നും ഗോപി സുന്ദർ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. ഇതോടെ ‘ബിലാൽ’ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകർ.ബിലാൽ എന്ന സിനിമ ഇന്ത്യക്ക് പുറത്തു ഷൂട്ടിങ് ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ ആണ് വരുന്നത് ചിത്രം ഉടൻ തന്നെ ആരംഭിക്കും എന്ന വാർത്തകളും വരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/Krmeyu3WXPQ