Latest news and updates

ദുൽഖർ നായകനായ ‘സീതാ രാമൻ’ പ്രിവ്യൂ ഷോ റിപ്പോർട്ട് ഇങ്ങനെ

ദുൽഖർ സൽമാൻ, മൃണാൽ ഠാക്കൂർ, രശ്മിക മന്ദാന എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘സീതാ രാമൻ’ ആഗസ്റ്റ് 5 ന് തിയറ്ററുകളിൽ എത്തുകയാണ്. ഇപ്പോൾ ചിത്രത്തിലെ ഒരു റൊമാന്റിക് ട്രാക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടു.മലയാളത്തിൽ ‘ആരോമൽ പൂവ് പോളെന്നിൽ’ എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. വിനായക് ശശികുമാറാണ് ഈണത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. കഥയിൽ അനാഥനായ ലെഫ്റ്റനന്റ് റാമായി ദുൽഖറും കാമുകിയായ സീതാ മഹാലക്ഷ്മിയായി മൃണാൾ വേഷമിടുന്നു.

ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം സ്വപ്‌ന സിനിമാസിന്റെ ബാനറിൽ അശ്വിനി ദത്താണ് നിർമ്മിച്ചിരിക്കുന്നത്.തെലുങ്ക്, തമിഴ്, മലയാളം എന്നീ മൂന്ന് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം വൈജയന്തി മൂവീസാണ് അവതരിപ്പിക്കുന്നത്.പ്രകാശ് രാജ്, ഗൗതം മേനോൻ, സുമന്ത്, തരുൺ ഭാസ്‌കർ തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിൽ രശ്മിക ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്, വളരെ വ്യത്യസ്തം ആയ ഒരു ചിത്രം തന്നെ ആണ് ഇത് , വളരെ മനോഹരം ആയ ചിത്രം തന്നെ ആണ് എന്നാണ് പ്രേക്ഷകർ പറയുന്നത് ,

Comments are closed.