മലയാള സിനിമകൾ ഓ ടി ടി ക്ക് പോയാൽ സിനിമകൾ തിയേറ്ററിൽ പ്രദർശിപ്പിക്കില്ല

സിനിമകളുടെ ഒടിടി റിലീസ് നീട്ടണമെന്ന് തിയേറ്ററുടമകള്‍. തിയേറ്റര്‍ റിലീസ് ചെയ്ത് 56 ദിവസത്തിന് ശേഷം മാത്രം സിനിമകള്‍ ഒടിടിയില്‍ റിലീസ് അനുവദിക്കണമെന്നാണ് തിയേറ്ററുകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടത്.ഇതേ ആവശ്യം ചൂണ്ടിക്കാട്ടി ഫിലിം ചേംബറിന് കത്ത് നല്‍കുമെന്നും സംഘടന പറഞ്ഞു. ott വഴി റിലീസ് ചെയ്യുന്ന പ്രധാന താരങ്ങളുടെ സിനിമകൾ വിളിക്കും എന്ന വധം ആണ് കഴിഞ്ഞ ദിവസം ഫിലിം ചേമ്പറിൽ ചർച്ച ആയതു , തിയേറ്ററിൽ നിന്നും ഉള്ള ഷെയർ എങ്ങിനെ ആണ് എന്നും ചർച്ച ചെയ്തു ,

മലയാളത്തില്‍ സമീപകാലത്ത് തിയേറ്ററില്‍ റലീസ് ചെയ്ത ഒട്ടുമിക്ക സിനിമകളും പരാജയമായിരുന്നു. ഇത് നിര്‍മ്മാതാക്കളെയും തിയേറ്റര്‍ ഉടമകളെയും വിതരണക്കാരെയും പ്രതിസന്ധിയില്‍ ആക്കിയിരുന്നു. ചിത്രങ്ങള്‍ തിയേറ്റര്‍ റിലീസിന് തൊട്ട് പിന്നാലെ ഒടിടിയില്‍ വരുന്നത് മൂലം തിയേറ്ററിലേക്ക് എത്തുന്ന കാഴ്ചക്കാരിലും കുറവ് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഘടന ഇത്തരത്തിലോരു ആവശ്യം മുന്നോട്ട് വച്ചത്.എന്നാല്‍ ഇതേ ആവശ്യം ഫിലിം ചേംബറും സിനിമാ സംഘടനകളുടെ സര്‍വ്വകക്ഷിയോഗത്തില്‍ ഉന്നയിക്കുമെന്ന് മുമ്പ് വ്യക്തമാക്കിയിരുന്നു.