Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

പൊട്ടിക്കരഞ്ഞു സുരേഷ്‌ ഗോപി,പറയാൻ വാക്കുകൾ ഇല്ല

മകള്‍ ലക്ഷ്മിയുടെ മരണത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ നടന്‍ സുരേഷ് ഗോപി വിതുമ്പി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ഓരോ മലയാളിയുടേയും നെഞ്ച് തകര്‍ക്കുന്നത്. തനിക്ക് ലക്ഷ്മി ആരായിരുന്നെന്നും മകളുടെ മരണം എത്രത്തോളം തന്നെ തളര്‍ത്തിയെന്നും സുരേഷ് ഗോപി ഈ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. അതിനിടയിലാണ് സുരേഷ് ഗോപിയുടെ മകളുടെ മരണത്തെ കുറിച്ചുള്ള പഴയൊരു വാര്‍ത്ത പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷൻ ഹീറോയായിരുന്നു സുരേഷ് ഗോപി തന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തോടെ സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരുന്നു. രാജ്യ സഭാ എം പി ആയിരുന്നു അദ്ദേഹം വളരെ പെട്ടെന്ന് തന്നെ അഭിനരംഗത്തേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. അനൂപ് സത്വൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ മടങ്ങി വരവ്. ഇപ്പോഴിതാ മലയാള സിനിമയിൽ വീണ്ടും ശക്തമായ സാന്നിധ്യമായി മാറാൻ തയ്യാറെടുക്കകയാണ് സുരേഷ് ഗോപി. താരത്തിന്റെ പുതിയ സിനിമയായ പാപ്പൻ റിലീസിന് ഒരുങ്ങി കഴിഞ്ഞു.

സിനിമയായ പാപ്പനുമായി ബന്ധപ്പെട്ട പ്രമോഷണൽ തിരക്കുകളിലാണ് സുരേഷ് ഗോപി. വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയുടെ മകനായ ഗോകുലും ഈ ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പമുണ്ട്.സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയ ഇന്റർവ്യൂവിൽ വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ചും സുരേഷ് ഗോപി പ്രതികരിക്കുന്നുണ്ട്. അകാലത്തിൽ തന്നെ വിട്ടുപോയ ലക്ഷ്മിയെന്ന മകളെക്കുറിച്ച് സംസാരിക്കുന്നതിനിടെ സുരേഷ് ഗോപി വിതുമ്പിയത് ആരാധകരേയും ദുഃഖത്തിലാഴ്ത്തി.1992 ജൂൺ 6നായിരുന്നു ലക്ഷ്മിയുടെ വിയോഗം. കാർ അപകടത്തെ തുടർന്നായിരുന്നു പരിക്കേറ്റ് രണ്ടുവയസുകാരിയായിരുന്ന മകളുടെ അന്ത്യം. അതേസമയം, ലക്ഷ്മിയെക്കുറിച്ച് പറഞ്ഞ് വികാരഭരിതനായുള്ള സുരേഷ് ഗോപിയുടെ വീഡിയോ സോഷ്യൽമീഡിയയിലൂടെ വൈറലാവുകയാണ്

Comments are closed.