പുതിയ സിനിമയിലേക്ക് കടക്കാൻ മോഹൻലാൽ ലുക്ക് മാറ്റികൊണ്ടിരിക്കുന്നു

ഓളവും തിരവും ചിത്രീകരണം പൂർത്തിയാക്കിയ ശേഷം മോഹൻലാൽ താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ബറോസ് ചിത്രീകരണത്തിലേക്ക് കടന്നു. ചെന്നൈ ഷെഡ്യൂളിന് തുടക്കമായി.
‘ബറോസ്’ വേൾഡ് ലെവൽ റിലീസ് ചെയ്യാനാണ് നിർമാതാക്കൾ പദ്ധതിയിടുന്നത്.സംവിധാനം ചെയ്യുന്നതിനോടൊപ്പം തന്നെ മോഹൻലാൽ ‘ബറോസ്’ആയി അഭിനയിക്കുന്നുമുണ്ട്. പാസ് വേഗ, ഗുരു സോമസുന്ദരം തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.ജിജോ പുന്നൂസിന്റെയാണ് രചന.സന്തോഷ് ശിവൻ ഛായാഗ്രഹണം,പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സന്തോഷ് ശിവൻ പങ്കുവെച്ച ചിത്രം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് , സന്തോഷ് ശിവൻ ഒരു 3 ഡി ക്യാമറയും പിടിച്ചു നില്കുന്ന ഒരു ചിത്രം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതു , പുതിയ ലുക്കിൽ ആണ് മോഹൻലാൽ എത്തിയിരിക്കുന്നത് , മോഹൻലാലിന്റെ ഈ ലുക്ക് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു , എന്നാൽ ബറോസ് എന്ന സിനിമ കഴിഞ്ഞാൽ ജിത്തു ജോസഫ്‌ന്റെ റാം എന്ന ചിത്രത്തിലേക്ക് മോഹൻലാൽ കടക്കുകയും ചെയ്യും അതിനുള്ള വേഷപ്പകർഷ ആണ് എന്നാണ് പറയുന്നത് , ,