Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

സിനിമ താരങ്ങൾക്ക് ഫിയോക്കിന്റെ മുന്നറിയിപ്പ്

സൂപ്പർതാര സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിക്കാനൊരുങ്ങി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങളുടെ ചേംബറിൽ രജിസ്റ്റർ ചെയ്ത സിനിമകൾ ഒടിടിയിലേക്ക് പോകുന്ന പക്ഷം അടുത്ത സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്യില്ല എന്നാണ് ഫിയോക്കിന്റെ തീരുമാനം. മോഹൻലാലിന്റെ കഴിഞ്ഞ ഏതാനം ചിത്രങ്ങൾ ഒടിടി റിലീസ് ആയിരുന്നു. അദ്ദേഹത്തിന് അത് തന്നെ തുടരാം. തിയേറ്ററിൽ പ്രദർശിപ്പിക്കണോ വേണ്ടയോ എന്നത് തങ്ങൾ തീരുമാനിക്കും എന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ വ്യക്തമാക്കി. ഒരു നടന്റെയും നടിയുടെയും സമ്മതമില്ലാതെ അവരുടെ സിനിമ ഒടിടിയിലേക്ക് പോകില്ല. ഒന്ന് നമ്മൾ മനസ്സിലാക്കേണ്ടത് എവിടെ നിന്നാണ് ഈ നടൻ ഉദയം ചെയ്യുന്നത്. ജീവിക്കാൻ നിവർത്തിയില്ലാത്ത,

ചാൻസ് കുറവുള്ള, വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രമുള്ള നടൻമാർ ഒടിടിയിൽ സിനിമകൾ റിലീസ് ചെയ്യുന്നതിൽ ഞങ്ങൾക്ക് പ്രശ്നമില്ല. എന്നാൽ ഇപ്പോൾ കണ്ടു വരുന്നത് അതല്ലല്ലോ. ജീവിക്കാൻ നിവർത്തിയില്ലാത്തവർ അല്ലല്ലോ ഒടിടിയിൽ സിനിമകൾ റിലീസ് ചെയ്യുന്നത്. എലോൺ ഉൾപ്പടെയുള്ള സിനിമകൾ സ്വീകരിക്കാൻ സാധ്യതയില്ല.ചേംബറിൽ രജിസ്റ്റർ ചെയ്ത സിനിമകളുടെ കാര്യത്തിൽ മാത്രമേ നമുക്ക് ചർച്ച ചെയ്യാൻ സാധിക്കുകയുള്ളു. അല്ലാത്ത സിനിമകളുടെ കാര്യം പറയാൻ ഞങ്ങൾക്ക് അവകാശമില്ല. അത് അവർക്ക് ഏത് പ്ലാറ്റ്‌ഫോമിലേക്ക് വേണമെങ്കിലും കൊടുക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.