ജിയോ ബേബി മമ്മൂട്ടിക്കൊപ്പം ഒന്നിക്കുന്നു

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം പുതിയ സിനിമയുമായി ജിയോ ബേബി ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് നാളെ മമ്മൂട്ടി പുറത്തിറക്കും. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തുക. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മ്മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസും സിമ്മെട്രി സിനിമാസും ചേര്‍ന്നാണ് പുതിയ ചിത്രത്തിന്‍റെ നിര്‍മ്മാണം. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ മലയാള സിനിമകള്‍ വലിയ പേര് നേടിയതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ഒടിടി രംഗത്തെ തുടക്കക്കാരായ നീസ്ട്രീം എന്ന പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

എന്നാൽ ഈ ചിത്രത്തിൽ മമ്മൂട്ടി ആയിരിക്കും നായകൻ അവുക്ക എന്ന വാർത്തകളും വരുന്നു , നമ്മുടെ പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് മൂര്‍ച്ഛയുള്ള ഭാഷയില്‍ സംസാരിച്ച സിനിമ ഭാഷാതീതമായി ദേശാന്തരങ്ങളിലെ സിനിമാപ്രേമികള്‍ കണ്ടു. ബിബിസി അടക്കമുള്ള വിദേശ മാധ്യമങ്ങളില്‍ വരെ ആസ്വാദനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മൂന്ന് പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനൊപ്പം മികച്ച തിരക്കഥയ്ക്കും മികച്ച സൌണ്ട് ഡിസൈനിംഗിനുമുള്ള അവാര്‍ഡുകളാണ് ചിത്രത്തിന് ലഭിച്ചത്.