വിവാഹമോചന വാർത്ത സത്യമാണ് വീണ നായർ രംഗത്ത്

സിനിമ സിരിയൽ രംഗത്ത് വളരെ അതികം പ്രേക്ഷക പിന്തുണ ലഭിച്ച ഒരാൾ ആണ് വീണ നായര്‍ എന്നാൽ സോഷ്യല്‍ മീഡിയയിലും ചില യൂട്യബ് ചാനലുകളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായി പടര്‍ന്നുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തയാണ്, നടി വീണ നായര്‍ വിവാഹ മോചിതയായി എന്ന്. എന്നാല്‍ ഇതുവരെ താരം വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേ സമയം ഏറ്റവും ഒടുവില്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കാണുമ്പോള്‍ ആരാധകര്‍ക്ക് വീണ്ടും കണ്‍ഫ്യൂഷന്‍ ആവാനുള്ള സാധ്യതയുണ്ട്.വീണ നായര്‍ വിവാഹ മോചിതയായി. മകനെ ഭര്‍ത്താവിന്റെ അടുത്താക്കി വീണ നാട്ടിലേക്ക് തിരിച്ചുവന്നു. ബിഗ്ഗ് ബോസില്‍ നടന്ന ചില സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിലാണ് വേര്‍പിരിയല്‍- എന്നൊക്കെ പറഞ്ഞുകൊണ്ട് ആണ് വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്.

വീണയും ഭര്‍ത്താവ് ആര്‍ ജെ അമനും തങ്ങളുടെ പേജില്‍ നിന്നും ഒരുമിച്ചുള്ള ഫോട്ടോകള്‍ എല്ലാം ഡിലീറ്റ് ചെയ്തു എന്നും പറയപ്പെടുന്നു. എന്നാല്‍ സമീപകാലത്ത് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ പങ്കുവച്ചിട്ടില്ല എന്നത് സത്യമാണ്. അതേ സമയം വീണ തന്റെ പേജില്‍ നിന്നും അമന് ഒപ്പമുള്ള ഫോട്ടോകള്‍ ഒന്നും ഡിലീറ്റ് ചെയ്തിട്ടില്ല. ഭര്‍ത്താവിനും മകനും ഒപ്പമുള്ള, അവരുടെ സന്തോഷ നിമിഷത്തില്‍ എടുത്ത ഫോട്ടോകള്‍ എല്ലാം ഇന്‍സ്റ്റഗ്രാമില്‍ തന്നെയുണ്ട്.വിവാഹ മോചന വാര്‍ത്തയോട് വീണ സിംപോളിക്കായി പ്രതികരിച്ചതാണ് എന്ന് വ്യക്തം. എന്നാല്‍ ആണെന്നാണോ, അല്ലെന്നാണോ പറഞ്ഞത് എന്നതാണ് കണ്‍ഫ്യൂഷന്‍. വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത സത്യമാണോ ചേച്ചീ എന്ന് ചോദിച്ചുകൊണ്ട് കുറേ പേര്‍ കമന്റ് ബോക്‌സിലും എത്തിയിട്ടുണ്ട്. വീണയുടെ പ്രതികരണത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ആരാധകരും.