Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ദേവദൂതർ’ പാടി ചുവടുവച്ച് ദുൽഖർ പ്രതികരണം

ദേവദൂതർ പാടി എന്ന ഗാനത്തിന് അനുസരിച്ച് ചുവടുവയ്ക്കുന്ന ചാക്കോച്ചന്റെ ഡാൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ പ്രധാന ചർച്ച. ഇപ്പോഴിതാ, ചാക്കോച്ചനു പിന്നാലെ ‘ദേവദൂതർ പാടി’ എന്ന ഗാനത്തിനു ചുവടുവെയ്ക്കുന്ന ദുൽഖറിന്റെ വീഡിയോ ആണ് വൈറലാവുന്നത്.തന്റെ പുതിയ തെലുങ്ക് ചിത്രം സീതാരാമത്തിന്റെ പ്രമോഷന് അണിയറപ്രവർത്തകർക്ക് ഒപ്പം കൊച്ചിയിലെത്തിയതായിരുന്നു ദുൽഖർ. സദസ്സിന്റെ ആവശ്യപ്രകാരം ‘ദേവദൂതർ പാടി’ എന്നു തുടങ്ങുന്ന ഗാനം ആലപിക്കുകയും പിന്നീട് അതേ പാട്ടിനൊപ്പം ചുവടുവെയ്ക്കുകയും ചെയ്തു, നായിക മൃണാള്‍ താക്കറും ദുൽഖറിനൊപ്പം വേദിയിൽ ചുവടുവച്ചു.അച്ഛന്റെ പാട്ട് മകൻ ഏറ്റുപാടി ഒപ്പം ചുവടുവെച്ചു എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ദുൽഖർ പാടിയപ്പോൾ.

37 വർഷങ്ങൾക്കു മുൻപ് കാതോട് കാതോരം എന്ന ചിത്രത്തിലെ ഈ ഗാനരംഗത്തിൽ പാടി അഭിനയിച്ചത് മമ്മൂട്ടിയായിരുന്നു.ചാക്കോച്ചന്റെ ഡാൻസ് ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ‘എന്ത് സ്റ്റൈലായി ഡാൻസ് കളിക്കുന്ന മനുഷ്യനാ, ഇതിപ്പോ അഴിഞ്ഞാടുന്നു’, ‘ഉത്സവപറമ്പുകളിൽ കാണുന്ന സ്ഥിരം അൽ പാമ്പ് ഡാൻസ്, ചാക്കോച്ചൻ പൊളിച്ചു’, ‘ചാക്കോച്ചന്റെ ഡാൻസ് കണ്ടപ്പോൾ പണ്ട് തെയ്യപ്പറമ്പിൽ ഗാനമേള നടക്കുമ്പോൾ ഇതുപോലെയുള്ള ഒരാൾ ഉണ്ടാകും. പെട്ടെന്ന് അതാണ് ഓർമവന്നത്’, ‘നല്ല പൊളി വൈബ് പാട്ട്’ എന്നിങ്ങനെ പോവുന്നു നാലര മില്യണിലേറെ ആളുകൾ കണ്ടുകഴിഞ്ഞ യൂട്യൂബ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.

Comments are closed.