ജോഷി ചതിച്ചില്ല പാപ്പാൻ സിനിമയുടെ പ്രതികരണം ഇങ്ങനെ

ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായെത്തുന്ന ചിത്രം ‘പാപ്പൻ’ തിയേറ്ററുകളിൽ. ഒരു മർഡർ ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. സുരേഷ് ഗോപിയുടെ ഒരു തിരിച്ചു വരവ് തന്നെ ആണ് ഈ ചിത്രം ഒരു മികച്ച പ്രകടനം തന്നെ ആണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി കാഴ്ച വെച്ചിരിക്കുന്നത് , ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പൻ. സലാം കാശ്മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലർ ആണ്.

‘പൊറിഞ്ചു മറിയം ജോസി’ന്റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു.ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ക്യൂബ്‌സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേർന്ന് നിർമ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർജെ ഷാനാണ്. ചിത്രം വളരെ മികച്ച ഒരു ചിത്രം തന്നെ ആണ് എന്നാണ് പ്രേക്ഷക പ്രതികരണം കൂടുതൽ അറിയാൻ വീഡിയോ കാണുക ,