Latest news and updates

പാപ്പന് ശേഷം ദുല്‍ഖര്‍ സല്‍മാന്റെ കൊത്തയിലേക്ക്

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ദുൽഖറാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ നടന്ന ചിത്രത്തിന്റെ അനൗൺസ്മെന്റിന് പിന്നാലെ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകരും. ജോഷി- മമ്മൂട്ടി കൂട്ടുകെട്ടിൽ നിരവധി നല്ല ചിത്രങ്ങൾ പ്രേക്ഷകർക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്.ദുൽഖർ തന്നെയായിരുന്നു ചിത്രത്തിലെ നായകനായി തന്റെ മനസിലുണ്ടായിരുന്നതെന്നാണ് പറയുകയാണ് അഭിലാഷ് ഇപ്പോൾ.

കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് ദുൽഖറെന്നും അതിനാൽ തിരക്കഥ കേട്ടപ്പോഴേ അദ്ദേഹം മതിയെന്ന് തീരുമാനിച്ചിരുന്നുവെന്നും അഭിലാഷ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അഭിലാഷ് ഇക്കാര്യം പറഞ്ഞത്. എന്നാൽ സുരേഷ് ഗോപി ചിത്രം പാപ്പാൻ എന്ന സിനിമയിൽ ക്രീടിവ് ഡിറക്ടർ ആയി വർക്ക് ചെയ്തിരുന്നു , അതിനു ശേഷം ആണ് ഈ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത് , മികച്ച അഭിപ്രായങ്ങൾ തന്നെ ആണ് പാപ്പാൻ എന്ന സിനിമക്ക് വന്നുകൊണ്ടിരിക്കുന്നത് ,
ദുൽഖറിന്റെ സിനിമാജീവിതത്തിൽ ഒരു മാസ്സ് ചിത്രം തന്നെ ആയിരിക്കുന്ന ഈ കിംഗ് ഓഫ് കൊത്ത ,ദുൽഖറാണ് ഈ ചിത്രം നിർമിക്കുന്നത് ഓഗസ്റ് അവസാനവാരത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ ഒരുങ്ങുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.