Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

50 കോടി ക്ലബ്ബിൽ പൃഥ്വിരാജിന്റെ കടുവ

പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുക്കെട്ടിലെത്തിയ കടുവ 50 കോടി ക്ലബ്ബിൽ. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിങ്ങളുടെ സ്‌നേഹത്തിന് ഒരിക്കൽ കൂടി നന്ദി. ഗ്ലോബൽ ബോക്‌സ് ഓഫീസിൽ കടുവ 50 കോടി നേടിയിരിക്കുന്നു,’ എന്നാണ് പൃഥ്വിരാജ് ട്വീറ്റ് ചെയ്തത്. ആദ്യ നാല് ദിനങ്ങളിൽ മാത്രം 25 കോടി ചിത്രം നേടിയിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷനാണിത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമിച്ചത്. ആദം ജോണിന്റെ സംവിധായകനും ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിർവഹിച്ചിരിക്കുന്നത്.എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന പൃഥ്വിരാജ് സിനിമകൾ തന്നെ ആണ് , ഈ വര്ഷം തിയേറ്ററിൽ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം വലിയ ഒരു കളക്ഷൻ തന്നെ ആണ് നേടിയിരിക്കുന്നത് , ജനഗണമന എന്ന ചിത്രത്തിന് പിന്നാലെ ഇപ്പോൾ കടുവയും വലിയ ഒരു കളക്ഷൻ നേടി മുന്നേറുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.