Latest news and updates

മമ്മൂട്ടിയുടെ പോലീസ് ചിത്രത്തിൽ വിക്രത്തിലെ ഏജൻറ്റ്

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായെത്തിയ വിക്രത്തിൽ നിർണായക വേഷത്തിലെത്തി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ കഥാപാത്രമാണ് ഏജന്റ് ടീന.ഏജന്റ് ടീനയായി കയ്യടി നേടിയത് വാസന്തിയായിരുന്നു. ഇപ്പോഴിതാ ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ് വാസന്തി. സെറ്റിൽ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ഫോട്ടോ പുറത്തുവന്നതോടെ ആരാധകരും ഏറെ ആവേശത്തിലാണ്. പൊലീസ് വേഷത്തിലാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുക എന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. നിലവിൽ കോതമംഗലത്ത് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഉദയ കൃഷ്ണയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി തമിഴിൽ നിന്നുള്ള സൂപ്പർ താരമായിരിക്കും അഭിനയിക്കുക എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. കൂടാതെ ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ അതിനു പുറമെ മമ്മൂട്ടി നായകനായ തെലുങ്ക് ചെയ്താണ് ഏജൻറ് റിലീസ് മറ്റും എന്നും വാർത്തകൾ വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/n0ClexJja9g

Comments are closed.