പ്രേക്ഷകരെ ഞെട്ടിച്ചു മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ

ഷെയ്‌ൻ നിഗം, വിനയ്‌ ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബർമുഡ . ചിത്രത്തിനായി മോഹൻലാൽ പാടിയ ഗാനത്തിൻറെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ചോദ്യ ചിഹ്നം പോലെ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്‌തത്‌. മമ്മൂട്ടിയാണ് സോഷ്യൽ മീഡിയയിലൂടെ ഗാനം പുറത്തുവിട്ടത്. ടി.കെ രാജീവ്‌ കുമാറിൻറെ സിനിമയ്‌ക്ക്‌ മോഹൻലാൽ ഗാനം ആലപിക്കുന്നത് .താദ്യമായല്ല ടി.കെ രാജീവ്‌ കുമാറിൻറെ സിനിമയ്‌ക്ക്‌ മോഹൻലാൽ ഗാനം ആലപിക്കുന്നത്. സംവിധായകൻ തന്നെ കണ്ണെഴുതി പൊട്ടുംതൊട്ട് ചിത്രത്തിലെ ‘കൈതപ്പൂവിൻ കന്നികുറുമ്പിൻ’ എന്ന ഗാനവും മോഹൻലാൽ പാടിയിരുന്നു. ഇന്നും മലയാളികളുടെ ഇഷ്‌ട ഗാനങ്ങളിലൊന്നാണ് ഒന്നാണ് ഇത്.സംഗീതത്തിന് പ്രാധാന്യമുളള ചിത്രം കൂടിയാണ് ‘ബർമുഡ’. ആകെ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കോമഡി ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ദുഗോപൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷെയ്‌ൻ നിഗം അവതരിപ്പിക്കുന്നത്. ഇന്ദുഗോപൻ സബ്‌ ഇൻസ്‌പെക്‌ടർ ജോഷ്വയുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് സിനിമയുടെ കഥാവികാസം. വിനയ്‌ ഫോർട്ട്‌ ആണ് ജോഷ്വ ആയി വേഷമിട്ടത്.

24 ഫ്രെയിംസിൻറെ ബാനറിൽ സൂരജ്‌ സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് നിർമാണം. ഓഗസ്‌റ്റ് 19നാകും ‘ബർമുഡ’ തിയേറ്ററുകളിലെത്തുക. നേരത്തെ ജൂലൈ 29ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ.കശ്‌മീരി നടി ഷെയ്‌ലീ കൃഷ്‌ണ ആണ് സിനിമയിൽ ഷെയ്‌നിൻറെ നായികയായി എത്തുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ഹരീഷ്‌ കണാരൻ, സൈജു കുറുപ്പ്, മണിയൻപിള്ള രാജു, നൂറിൻ ഷെരീഫ്‌, ദിനേഷ്‌ പണിക്കർ, സാജൻ സുദർശൻ, കോട്ടയം നസീർ, നന്ദു, ശ്രീകാന്ത് മുരളി, ഗൗരി നന്ദ, നിരഞ്‌ജന അനൂപ്‌, ഷൈനി സാറ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്‌. എന്നാൽ ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു അതിലും മോഹൻലാൽ വന്നിരുന്നു , എന്നാൽ അവിടെ നിന്നും നിരവധി ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,