മോഹൻലാലിനെക്കുറിച്ചു സതീഷ് പൊതുവാൾ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു

അഭിനയത്തിൽ മോഹൻലാൽ അസാദ്ധ്യനായ മനുഷ്യനാണ് സംവിധായകനും നടനുമായ സതീഷ് പൊതുവാൾ. തന്റെ സിനിമയെയും ജീവിതത്തെയും കുറിച്ച് മാസ്റ്റ‍ർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം മോഹൻലാലിനെക്കുറിച്ചും അദ്ദേഹത്തിൻ്റെ അഭിനയത്തെക്കുറിച്ചും സംസാരിച്ചത്. അഭിനയത്തിൽ അസാധ്യനായ മനുഷ്യനാണ് അദ്ദേഹമെന്നാണ് സതീഷ് പറയുന്നത്.തന്റെ തോളുകൊണ്ട് പോലും അഭിനയിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരോ നോട്ടത്തിലും, വിരലുകളുടെ ചലനത്തിൽ പോലും അദ്ദേഹം തന്റെതായ ഐഡന്റിറ്റി കൊണ്ടുവരാൻ ശ്രമിക്കും. അതുകൊണ്ട് മാത്രമാണ് മലയാള സിനിമയിൽ ഇന്നും അദ്ദേഹം നിറഞ്ഞ് നിൽക്കുന്നത്,

ഇന്റലിജെന്റായി കാര്യങ്ങൾ ചെയ്യുന്ന വ്യക്തി കൂടിയാണ് മോഹൻലാൽ , അഭിനയത്തിനോപ്പം സൗഹൃദങ്ങൾക്കും സ്ഥാനം നൽക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹമെന്നും സതീഷ് പറഞ്ഞു. അഭിമുഖത്തിനിടെ സുരേഷ് ഗോപിയുമായുള്ള അടുപ്പത്തെ കുറിച്ചും സതീഷ് പറഞ്ഞു. അഭിനയിക്കും പക്ഷെ ഇന്റലിജെന്റായി കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയല്ല സുരേഷ് ​ഗോപിയെന്നാണ് സതീഷ് പറഞ്ഞത്.
വ്യക്തി ജീവിതത്തിൽ വളരെ നല്ല മനുഷ്യനാണ്. ജീവിതത്തിൽ ഒരുപാട് പേരെ സഹായിക്കാൻ മനസ്സുള്ള വ്യക്തിയാണെന്നും പറഞ്ഞിരുന്നു. അധികം ചലഞ്ചിങ്ങായിട്ടുള്ള കഥാപാത്രങ്ങൾ അദ്ദേഹം ചെയ്യ്തിട്ടില്ല. ജയരാജിന്റെ കളിയാട്ടം എന്ന ചിത്രത്തിൽ മാത്രമാണ് അദ്ദേഹം കുറച്ച് എങ്കിലും ചലഞ്ചിങ്ങായുള്ള റോൾ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.https://youtu.be/LY0OE73bbxc