ലാൽ സർ ചെയ്തത് ഇങ്ങനെയായിരുന്നു മീര വാസുദേവ് വെളിപ്പെടുത്തിയത് ഇങ്ങനെ

തന്മാത്ര എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന മീര വാസുദേവ് ഇന്ന് മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയപ്പെട്ട സുമിത്രയാണ്. ഏഷ്യനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രമാണ് സുമിത്ര. മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന സിനിമയിലൂടെയാണ് മീര വാസുദേവൻ മലയാളികൾക്കിടയിൽ വലിയ ശ്രദ്ധ നേടുന്നത്. പിന്നീട് വിവാഹ ശേഷം സിനിമയിൽ നിന്നും ഒരു ഇടവേള എടുക്കുകയായിരുന്നു. മലയാളം കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇടവേളക്ക് ശേഷം മീര തിരിച്ച് വന്നത് മിനിസ്ക്രീനിലൂടെയാണ്. ഇപ്പോഴിതാ തന്മാത്ര എന്ന സിനിമയിൽ ലാലേട്ടനുമായി അടുത്തിടപഴകി അഭിനയിച്ച രംഗങ്ങളെക്കുറിച്ച് പറയുകയാണ് താരം

അമൃത ടിവിയിലെ റെഡ് കാർപ്പെറ്റ് എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് തന്മാത്രയിലെ വിശേഷങ്ങൾ പങ്കുവെച്ചത്. ‘തന്മാത്ര സിനിമയുടെ കഥ പറയാൻ ബ്ലെസി സാർ വന്നപ്പോൾ, കഥ മുഴുവനും എനിക്ക് പറഞ്ഞു തന്നിരുന്നു. ഓരോ രംഗവും വിശദീകരിച്ച ശേഷം ബ്ലെസി സര്‍ തന്നെയാണ് പറഞ്ഞത്, എന്നാൽ ആ രംഗങ്ങൾ എല്ലാം ചിത്രീകരിക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന ആളുകളെക്കുറിച്ചും , ‘എനിക്കുണ്ടായിരുന്ന സീനിന് കുറച്ച് മറകൾ ഒക്കെ ഉണ്ടായിരുന്നു. പക്ഷെ ലാലേട്ടൻ ഫുൾ വിവസ്ത്രനായിരുന്നു. ആ സീൻ തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം എന്നോട് വന്ന് ക്ഷമ പറഞ്ഞു’, മീര പറയുന്നത് ആണ് ഇപ്പോൾ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത് ,