‘കല്യാണി പറഞ്ഞതു സത്യമോ തല്ലുമാലയിൽ കല്യാണി പ്രിയദർശൻ

ഖാലിദ് റഹ്‍മാൻ സംവിധാനം ചെയ്യുന്ന തല്ലുമാലയാണ് ടൊവിനോയുടെ വരാനിരിക്കുന്ന ചിത്രം പ്രേക്ഷകരിൽ കൌതുകമുണർത്തിയിട്ടുള്ള ഒന്നാണ് . കല്യാണി പ്രിയദർശൻ നായികയാവുന്ന ചിത്രം ഓഗസ്റ്റ് 12ന് ആണ് തിയറ്ററുകളിൽ എത്തുന്നത് , ചിത്രത്തിൻറെ പുറത്തെത്തിയ പ്രൊമോഷണൽ മെറ്റീരിയലുകൾ എല്ലാം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻറെ സെൻസറിംഗ് നടപടികൾ പൂർത്തിയായിരിക്കുകയാണ്. ക്ലീൻ യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്കു ശേഷം ഖാലിദ് റഹ്‍മാൻറെ സംവിധാനത്തിൽ എത്തുന്ന ചിത്രമാണിത്. മുഹ്‍സിൻ പരാരിയും അഷ്‍റഫ് ഹംസയും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാൻ പ്രൊഡക്ഷൻസിൻറെ ബാനറിൽ ആഷിക് ഉസ്‍മാൻ ആണ് നിർമ്മാണം. ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആൻറണി, ഓസ്റ്റിൻ, അസിം ജമാൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്. ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിന്റെ പ്രെമോഷൻഡ് പരിപാടിയുടെ തിരക്കിൽ ആണ് ചിത്രത്തിലെ നായികാ നായകന്മാർ , എന്നാൽ അതിനിടയിൽ ആണ് കല്യാണി പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തത് , കല്യാണി പ്രണവ് മോഹൻലാലിനെ കുറിച്ചും ദുൽഖുർ സൽമാനെക്കുറിച്ചും എന്നാൽ ദുൽഖുറിനെ ആണ് കൂടുതൽ കാര്യങ്ങൾക്ക് വിളിക്കാറുള്ളത് എന്നും പറയുന്നു , എന്നാൽ കല്യാണിയും പ്രണവും തമ്മിൽ വീണ്ടും ഒന്നിക്കുന്നു എന്നതരത്തിൽ ഉള്ള വാർത്തകൾ വന്നിരുന്നു എന്നാൽ ഇവർ തമ്മിൽ ഉള്ള വിവാഹത്തിന്റെ വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടക്ക് ഇടക്ക് വരാറുള്ളത് ആണ് എന്നും കല്യാണി പറഞ്ഞു എന്നാൽ ഈ ഇത്തരം വാർത്തകൾ പ്രണവിനോട് പറഞ്ഞാൽ പ്രണവ് തള്ളിക്കളയും എന്നാണ് പറയുന്നത് , എന്നാൽ ഈ ചിത്രം കല്യാണിയും ടോവിനോയും ആദ്യം ഒന്നിക്കുന്ന ഒരു സിനിമ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,