ലൂസിഫര്‍ തെലുങ്ക് റീമേക്ക് ഷൂട്ടിങ് സ്റ്റിൽ കണ്ട് മോഹൻലാലും ഞെട്ടി

2019ല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. മലയാളസിനിമയെ ഞെട്ടിച്ച ഒരു കാര്യം തന്നെ ആയിരുന്നു ആ സിനിമ ഇപ്പോളും പ്രേക്ഷകരുടെ മനസിൽ മായാതെ കിടക്കുന്ന ഒരു ചിത്രം തന്നെ ആണ് , ആദ്യ സംവിധാനം തന്നെ മികച്ചത് ആക്കിത്തീർത്ത ഒരു സംവിധായകന്റെ ചിത്രം ഇപ്പോൾ തെലുങ്കിൽ റീമാകെ ചെയ്യാൻ ഒരുങ്ങിയതും വലിയ ഒരു കാര്യം തന്നെ ആണ് , എന്നാൽവമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ബോക്‌സ്ഓഫീസില്‍ നിന്നും റോക്കോഡ് കളക്ഷനാണ് സ്വന്തമാക്കിയത്.ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ ഷൂട്ടിങ് നിലവില്‍ പുരോഗമിക്കുകയാണ്. ഗോഡ്ഫാദര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച റോള്‍ അവതരിപ്പിക്കുന്നത് ചിരഞ്ജീവിയാണ്.

സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ഗോഡ്ഫാദറിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.തോക്കും പിടിച്ച് നില്‍ക്കുന്ന സല്‍മാന്‍ ഖാനെയും ചിരഞ്ജീവിയെയുമാണ് ഫോട്ടോയില്‍ കാണാനാവുക. ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവന്നതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ട്രോളുകളും വരുന്നുണ്ട്.
പൊതുവെ തെലുങ്ക് സിനിമകള്‍ ‘കത്തി’യാണെന്ന അഭിപ്രായം സാധൂകരിക്കുന്ന ലൊക്കേഷന്‍ സ്റ്റില്ലാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇത് തന്നെയാണ് ട്രോള്‍ ചെയ്യപ്പെടാനുള്ള കാരണം. സച്ചിയുടെ സംവിധാനത്തില്‍ പുറത്തുവന്ന അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായ ഭീംല നായക്കിലെ രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.