പോലീസ് ആയി മോഹൻലാൽ മോഷ്ടാവായി ഫഹദും’ഇന്ത്യാസ് മണി ഹൈസ്റ്റ്: ദി ചേലമ്പ്ര ബാങ്ക് റോബറി

നടനും പ്രശസ്ത എഴുത്തുകാരനുമായ അനിർബൻ ഭട്ടാചാര്യയുടെ ‘ഇന്ത്യാസ് മണി ഹൈസ്റ്റ്: ദി ചേലമ്പ്ര ബാങ്ക് റോബറി’ എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യുകയാണ്. മോഹൻലാൽ ആണ് പുസ്തകം ഇന്ന് വൈകീട്ട് മോഹൻലാൽ ആണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ഐ പി എസ് ഓഫീസിറായ പി വിജയന്റെ നേതൃത്ത്വത്തിൽ നടന്ന കേരളം ചർച്ച ചെയ്ത 2007-ൽ ഏറ്റവും കുപ്രസിദ്ധിയാർജ്ജിച്ച ചേലമ്പ്ര ബാങ്ക് കവർച്ചയെ ആസ്പദമാക്കിയാണ് പുതിയ പുസ്തകം.80 കിലോ സ്വർണവും 25 ലക്ഷം രൂപയും ഉൾപ്പെട്ട കവർച്ചയാണ് നടന്നത്. ഇപ്പോഴിതാ കഥ സിനിമയാക്കുകയാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥാനായ പി വിജയന്റെ വേഷത്തിൽ മോഹൻ ലാലിനേയും കള്ളൻ കഥാപാത്രത്തിലേക്ക് ഫഹദ് ഫാസിലിനേയും തെരഞ്ഞെടുക്കുമെന്നാണ് അനിർബൻ ഭട്ടാചാര്യ പറയുന്നത്. മലയാളത്തിൽ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള ചർച്ചകളും നടക്കുന്നുണ്ട്.ഈ പ്രപഞ്ചം ഇങ്ങനെയൊന്ന് സംഭവിക്കാൻ കാരണമായി എന്നും ഒരു പതിറ്റാണ്ടായി ഇതിന് ശ്രമിക്കുകയായിരുന്നു എന്നും ഭട്ടാചാര്യ പറഞ്ഞു.

വിജയൻ സാറിനൊപ്പമുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണവും കൗതുകകരമായിരുന്നു. ഒരുപാട് കഠിനാധ്വാനം ഇതിന് പിന്നിൽ ഉണ്ടായിരുന്നു. മാത്രമല്ല ഞാൻ ചെയ്തതിൽ വെച്ച് എനിക്കിഷ്ടപ്പെട്ട ത്രില്ലിംഗ് സ്റ്റോറിയാണ് ഇത്. 2007 ഡിസംബർ 30-ന്‌ രാത്രി മലപ്പുറത്തെ ചേലമ്പ്രയിലെ സൗത്ത്‌ മലബാർ ഗ്രാമീൺ ബാങ്കിന്റെ ചുവരുകൾക്ക് വലിയ ദ്വാരമുണ്ടാക്കുകയും 80 കിലോഗ്രാം സ്വർണ്ണവും, 2,500,000 രൂപയുമായി ഏതാണ്ട് 8 കോടി രൂപയുടെ വസ്തുക്കൾ കവർച്ച ചെയ്യപ്പെടുകയും ചെയ്തു. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സൗത്ത്‌ മലബാർ ഗ്രാമീൺ ബാങ്ക്‌ പ്രവർത്തിച്ചിരുന്നത്. താഴത്തെ നിലയിൽ ഹോട്ടൽ നടത്താനെന്ന വ്യാജേന നാലംഗ സംഘം മുറി വാടകക്കെടുക്കുകയും, അതു പുനർനിർമ്മിക്കുകയാണെന്ന് പറഞ്ഞ് മെയിൻ ഷട്ടർ അടച്ചിടുകയും ചെയ്തു. അടച്ചിട്ട ഹോട്ടലിൽ നിന്നും ഈ സംഘം മുകളിലെ നിലയിലേക്ക് ഒരു വലിയ ദ്വാരമുണ്ടാക്കുകയും അത് വഴി ബാങ്കിലെ സ്ട്രോങ്ങ് റൂമിലെത്തി അവിടെ സൂക്ഷിച്ചിരുന്ന സ്വർണ്ണവും, പണവും അപഹരിക്കുകയും ചെയ്യുകയായിരുന്നു..