Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ആരതിക്കൊപ്പം റോബിൻ സിനിമയുടെ ഷൂട്ടിംഗ് രംഗം ആരംഭിച്ചു വീഡിയോ വൈറൽ

മലയാളം ബിഗ് ബോസ് സീസൺ നാലിലൂടെയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണനെ മലയാളികൾ അറിയുന്നത്. ഷോയിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ ഡോക്ടർ റോബിൻ സ്വന്തമാക്കിയിരുന്നു. ഷോ കഴിഞ്ഞതിൽ പിന്നെ ഉദ്ഘാടനങ്ങളും മറ്റുമായും തിരക്കിലാണ് റോബിൻ. സമൂഹമാധ്യമങ്ങളിൽ ഡോക്ടർ റോബിൻ ഏറെ സജീവമാണ്.റോബിന്റെ പേരിനൊപ്പം കുറച്ചുനാളുകളായി സോഷ്യൽമീഡിയ ചർച്ച ചെയ്യുന്ന ഒരു പേരാണ് ആരതി പൊടി.

നടിയും മോഡലുമായ ആരതിയോടൊപ്പം റോബിൻ പങ്കുവച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരതിയുമായി പ്രണയത്തിലാണോ എന്ന് ആരാധകർ റോബിനോട് ചോദിക്കുകയും ഉണ്ടായി. എന്നാൽ ആരതിയുമായി നല്ല സൗഹൃദം മാത്രമാണ് ഉള്ളതെന്നായിരുന്നു റോബിൻ ഇതുവരെ നൽകിയിരുന്ന മറുപടി. ആരതിയ്ക്ക് ഒപ്പമുള്ള വീഡിയോകളും റീലുകളുമൊക്കെ ഇടയ്ക്കിടെ റോബിൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ ആരതിയ്ക്ക് ഒപ്പമുള്ള ഒരു റൊമാന്റിക് റീൽ ആണ് റോബിൻ ഷെയർ ചെയ്തിരിക്കുകയാണ്. വീഡിയോ പുറത്ത് വന്ന പിറകെ രസകരമായ കമന്റുകളാണ് ആരാധകർ കുറിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.