Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

അത്ഭുതമായി ഈ ഫ്രണ്ട്ഷിപ്പ് ആവേശം ആയി പ്രേക്ഷകർക്ക്

മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളൊക്കെയും മലയാളി പ്രേക്ഷകർ ഏറെ ഏറ്റെടുത്തവയാണ്. റിലീസ് ചെയ്ത് വർഷങ്ങൾ പിന്നിടുമ്പോഴും ദാസനും വിജയനും ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. നിരവധി സിനിമകളിൽ ഒരുമിച്ചെത്തിയ താരങ്ങൾ വീണ്ടും ഒരേ വേദി പങ്കിട്ടതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.തൊഴിലന്വേഷിച്ചുനടക്കുന്ന ആ ചങ്ങാതികളുടെ തമാശകളും ചിരികളും കഷ്ടപ്പാടും കണ്ണീരുമെല്ലാം പ്രേക്ഷകരും നെഞ്ചിലേറ്റി. മോഹൻലാലും ശ്രീനിവാസനുമാണ് ദാസവിജയന്മാരെ അവതരിപ്പിച്ചത്. വർഷങ്ങൾക്കിപ്പുറം ഒരു വേദിയിൽ ഇരുവരും ഒന്നിച്ചെത്തിയതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മഴവിൽ മനോരമയുടെ മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയുടെ വേദിയാണ് ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾക്ക് സാക്ഷിയായത്.

ശസ്ത്രക്രിയ കഴിഞ്ഞ് ഏറെ നാളായി വിശ്രമത്തിൽ കഴിയുന്ന ശ്രീനിവാസൻ ആദ്യമായി പ്രത്യക്ഷപ്പെട്ട പൊതുവേദി കൂടിയായിരുന്നു ഇത്. വേദിയിലെത്തിയ ശ്രീനിയെ ചേർത്തുനിർത്തി സ്നേഹത്തോടെ കവിളിൽ ചുംബിക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാനാവുക. സത്യൻ അന്തിക്കാടും വേദിയിൽ ഈ മനോഹരമുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.മലയാളികളുടെ മനസിൽ പതിഞ്ഞ ചിത്രങ്ങൾ തന്നെ ആയിരുന്നു ശ്രീനിവാസന്റെയും മോഹൻലാലിന്റെയും , എന്നാൽ ഈ കൂട്ടുകെട്ട് ഒരിക്കലും നമുക് മറക്കാൻ കഴിയാത്തതും ആണ് , എന്നാൽ കുറച്ചു വർഷങ്ങൾഇവർ ഒരുമിച്ചു അഭിനയിച്ച സിനിമകൾ തന്നെ ധാരാളം ആണ് എന്നാൽ ഇപ്പോൾ ഇരുവരും കണ്ടു മുട്ടിയതും ചർച്ചക്ക് ഇടയാക്കി , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.