എസ്.എഫ്.ഐയുടെ ജാഥയില്‍ എത്തിയ മോഹൻലാൽ ഷാജികൈലാസ് പറയുന്നു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളുടെ സംവിധായകനാണ് ഷാജി കൈലാസ്. ഒരു ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ വൻ വിജയമായിരുന്നു. അതുപോലെ തന്നെ മോഹൻലാലിനെ വെച്ച് നിർമിച്ച ഒരു സിനിമ ഇറങ്ങാൻ ഒരുങ്ങുന്നു , എന്നാൽ ഇപ്പോൾ സൂപ്പർ താരം മോഹൻലാലിനെക്കുറിച്ച് ഷാജി കൈലാസ് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. സിനിമയിൽ എത്തും മുൻപേയുള്ള പരിചയമാണ് ഇരുവരും തമ്മിലെന്നും കോളേജിൽ എസ്.എഫ്‌.ഐയിൽ സജീവമായ കാലത്ത് ഒരു ജാഥയിലാണ് മോഹൻലാലിനെ താൻ ആദ്യമായി കണ്ടതെന്നും ഷാജി കൈലാസ് പറയുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.കോളേജിൽ കേറുമ്പോഴേ ഞങ്ങളൊക്കെ എസ്.എഫ്‌.ഐക്കാരാണ്. അവിടെ ഭരിക്കുന്നത് എസ്.എഫ്‌.ഐ ആണ്. കോളേജിൽ എസ്.എഫ്‌.ഐ പോസ്റ്ററുകളൊക്കെ എഴുതുന്നുത് ഞാൻ ആയിരുന്നു. അങ്ങനെ പോവുന്ന സമയത്ത് ഒരു വലിയ ജാഥയുടെ പുറകിൽ മോഹൻലാൽ പോകുന്നത് ഞാൻ കണ്ടു. അന്ന് അദ്ദേഹത്തിന്റെ നാടകമൊക്കെ ഞാൻ കാണാറുണ്ട്. ഭയങ്കര രസത്തിൽ നടക്കുന്ന ഒരാൾ. കോളേജിൽ ക്ലാസ് ഒക്കെ കട്ട് ചെയ്ത് നടക്കുന്ന ഗ്യാങ്ങിലുണ്ടായിരുന്നതാണ് മോഹൻലാൽ.

പിന്നെ സെക്രട്ടറിയേറ്റിന്റെ മുമ്പിലൊക്കെ കാണാം. ഞാൻ ക്ലാസിന് പോയി തിരിച്ചുവരുന്ന സമയത്തും അദ്ദേഹത്തിനെ അവിടെ കാണാം.പിന്നെ ഞാൻ കണ്ടത് ബാലുചേട്ടന്റെ കൂടെ വർക്ക് ചെയ്യാൻ പോയപ്പോഴാണ്. ‘വാ കുരുവി വരു കുരുവി’ എന്ന സിനിമയായിരുന്നു അത്. അന്ന് 33 സിനിമയാണ് ലാൽ ചെയ്യുന്നത്. മോഹൻലാൽ ലൊക്കേഷനിൽ എത്തി,നോക്കുമ്പോഴാണ് ഞാൻ അവിടെ നിൽക്കുന്നത് കണ്ടത്. കണ്ടപ്പോൾ മനസിലായി. എന്നെ നോക്കി ‘അല്ലാ’എന്ന് പറഞ്ഞു. ഞാൻ അതേ, കോളേജിലെ ടീമാണെന്ന് പറഞ്ഞു. വീട്ടിലൊക്കെ പറഞ്ഞിട്ടാണോ വന്നതെന്ന് എന്നോട് ചോദിച്ചു. അന്നൊക്കെ വീട്ടിൽ പറയാതെ ഒളിച്ചോടി സിനിമയിലെത്തുന്ന ആൾക്കാരുണ്ട്. വീട്ടിൽ പറഞ്ഞിട്ടാണ് വരുന്നതെന്ന് പറഞ്ഞു. ആ സൗഹൃദം പിന്നെ എവിടെ കണ്ടാലും തുടർന്നു. ഷാജികൈലാസ് പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,