Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ഈ സ്നേഹ ചുംബനത്തെക്കുറിച്ചു വിനീതും ധ്യാനും ഒന്നിച്ചു പറഞ്ഞത്

മലയാള സിനിമ പ്രേക്ഷകരുടെ ഏറ്റവും വലിയ ഇഷ്ടകൂട്ടുകെട്ട് ആണ് മോഹൻലാലും ശ്രീനിവാസനും , ഈ കൂട്ടുകെട്ട് മലയാളിക്കു സമ്മാനിച്ചത് പ്രിയപ്പെട്ട ഒട്ടേറെ സിനിമകളും കഥാപാത്രങ്ങളുമാണ്. രോഗാവസ്ഥയെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ശ്രീനിവാസന്റെ കവിളിൽ ചുംബിക്കുന്ന മോഹൻലാലിന്റെ വിഡിയോ സൈബർ ഇടങ്ങളിൽ നിറഞ്ഞിരുന്നു. യുവതാരങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കം ചിത്രം പങ്കിട്ട് ‘ദാസനെയും വിജയനെ’യും ഓർമിച്ച് കുറിപ്പുകൾ പങ്കിട്ടിരുന്നു. ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ചിത്രമെന്ന നിലയിലാണ് ശ്രീനിവാസന്റ മക്കളായ വിനീതും ധ്യാനും ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്ക്‌വെച്ചിരുന്നു,
താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ൻമെന്റ് അവാര്‍ഡ് 2022 വിന്റെ വേദിയിലാണ് ദീർഘ കാലമായുള്ള രോഗാവസ്ഥയെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ശ്രീനിവാസനെ സ്നേഹചുംബനം നൽകി മോഹൻലാൽ സ്വീകരിച്ചത്.

മലയാളികൾ എന്നും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ദാസൻ –വിജയൻ കൂട്ടുകെട്ട് ഒരുമിച്ച് വേദിയിലെത്തിയത് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു. പ്രമുഖ താരങ്ങളുൾപ്പടെ ലക്ഷക്കണക്കിന് മലയാളികളാണ് ഈ സ്നേഹമുഹൂർത്തം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് . കരൾ രോ​ഗ ബാധിതനായി ചികിത്സയിലായിരുന്ന ശ്രീനിവാസൻ കുറച്ചു നാളുകളായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്. ആരോ​ഗ്യസ്ഥിതി വീണ്ടെടുത്തതിനു പിന്നാലെയാണ് താരം അമ്മയുടെ ചടങ്ങിന് എത്തിയത്. സംവിധായകൻ സത്യൻ അന്തിക്കാടിനൊപ്പമാണ് ശ്രീനിവാസൻ വേദിയിലേക്ക് കയറിയാത്. തുടർന്ന് ശ്രീനിവാസന്റെ കവിളിൽ മോഹൻലാൽ സ്‌നേഹ ചുംബനം നൽകുകയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും തിരിച്ചു മലയാള സിനിമയിലേക്ക് വരുവാൻ ഒരുങ്ങുകയാണ് ശ്രീനിവാസൻ , മലയാള സിനിമാപ്രേക്ഷകർ ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
ഈ സ്നേഹ ചുംബനത്തെക്കുറിച്ചു വിനീതും ധ്യാനും ഒന്നിച്ചു പറഞ്ഞത്

Comments are closed.