Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ദുൽഖർ സൽമാന് പുതിയ റെക്കോർഡ് യു എസ് ആദ്യ ദിന കളക്ഷൻ

ഓഗസ്റ്റ് 5 ന് തിയറ്ററുകളിൽ എത്തിയ ദുൽഖർ സൽമാൻ ചിത്രമായ സീതാരാമത്തിന് മികച്ച പ്രതികരണമാണ് റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായിട്ടാണ് ചിത്രം എത്തിയത്. മനോഹരമായ ഒരു കവിത പോലെ മനസിൽ ഇടം നേടിയ പ്രണയകഥ, ദുൽഖറിന്റെ ഒരു പാൻ ഇന്ത്യൻ ലവ് സ്റ്റോറി തുടങ്ങിയ അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.ഇന്ത്യയിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി ചിത്രം മുന്നോറുമ്പോൾ വിദേശത്ത് മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ദുൽഖർ സൽമാൻ. യു.എസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളി താരം എന്ന റെക്കോർഡാണ് നടൻ സീതാരാമത്തിലൂടെ നേടിയിരിക്കുന്നത്.

യു എസ് പ്രീമിയറുകളിൽ നിന്നടക്കം 1.67 കോടിയിലേറെ ആണ് ആദ്യദിനം സ്വന്തമാക്കിയതെന്നാണ് അണിയറപ്രവർത്തകർ പുറത്ത് വിടുന്ന റിപ്പോർട്ട്. നാലു ദിവസവും കൊണ്ട് തന്നെ ഈ ഒരു നേട്ടം നേടിയെടുത്തത് , ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച മൂന്നാമത്തെ തെലുങ്ക് ചിത്രം ആണ് ഇത് വലിയ പ്രതികരണം ആണ് എല്ലായിടത്തും നിന്നും ലഭിക്കുന്നത് , മുൻപ്പ് ഇറങ്ങിയ എല്ലാ ചിത്രങ്ങളും വലിയ ഒരു കളക്ഷൻ തന്നെ ആണ് നേടിയത് , മലയാള സിനിമയിൽ ഇത് ആദ്യം ആയി ആണ് ഇങ്ങനെ ഒരു റെക്കോർഡ് തന്നെ നേടുന്നത് , എല്ലായിടത്തും തരംഗം ആയി മാറിയിരിക്കുകയാണ് ഈ ചിത്രം അതുപോലെ തന്നെ ദുൽഖർ സൽമാനും ,

Comments are closed.