കേരളത്തിൽ പാപ്പനും റാമും നേർക്കുനേർ വമ്പൻ ഹിറ്റിലേക്ക് ചിത്രങ്ങൾ

തിയറ്ററുകളിൽ വീണ്ടും ആവേശം നിറയ്ക്കുകയാണ് ജോഷി–സുരേഷ്ഗോപി കൂട്ടുകെട്ടിൽ എത്തിയ പാപ്പൻ. രണ്ട് ദിവസം കൊണ്ട് അഞ്ചു കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്. കേരളത്തിൽനിന്നു മാത്രമുള്ള കണക്കാണിതെന്ന് ട്വിറ്റർ ഹാൻഡിലായ കേരള ബോക്‌സോഫീസ് റിപ്പോർട്ടു ചെയ്യുന്നു. പാപ്പൻ തിയറ്ററുകളിൽ ആറാടുകയാണെന്നാണ് അവർ പറയുന്നത്. ആദ്യദിനം കേരളത്തിൽ 1157 പ്രദർശനങ്ങളാണ് പാപ്പനുണ്ടായിരുന്നത്. ആക്ഷൻ ത്രില്ലർ ചിത്രത്തിന് വലിയ തരത്തിലുള്ള അഭിപ്രായങ്ങളാണ് ആദ്യ ദിനം മുതൽ വരുന്നത്. ആർ.ജെ ഷാനിന്റേതാണ് തിരക്കഥ. ലേലം, പത്രം, വാഴുന്നോർ, സലാം കശ്മീർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി വർഷങ്ങൾക്കു ശേഷമാണ് ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്നത്.

അതുപോലെ തന്നെ ദുൽഖറിൻറേതായി എത്തുന്ന തെലുങ്ക് ചിത്രം ആണ് കേരളത്തിൽ പ്രമുഖ സെൻററുകളിലെല്ലാം ചിത്രത്തിന് മികച്ച പ്രതികരണം തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് . ആകെ 112 സ്ക്രീനുകൾ. തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യപ്പെടുന്ന ചിത്രത്തിൻറെ മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകൾ കേരളത്തിൽ വലിയ സ്വീകരണം തന്നെ ആണ് ലഭിച്ചത് . അതിൽ തെലുങ്ക് പതിപ്പിന് നാമമാത്രമായ പ്രദർശനങ്ങളാണ് ഉള്ളത്. മഹാനടിയുടെ വിജയത്തിനു ശേഷം ദുൽഖറിൻറേതായി എത്തുന്ന തെലുങ്ക് ചിത്രമാണിത്. കശ്മീരിൽ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനാണ് ദുൽഖറിൻറെ കഥാപാത്രം. ലഫ്റ്റനൻറ് റാം എന്നാണ് കഥാപാത്രത്തിൻറെ പേര്. ദുൽഖർ റാം ആവുമ്പൊൾ സീത എന്ന നായികാ കഥാപാത്രമായി എത്തുന്നത് മൃണാൾ ഥാക്കൂർ ആണ്. ഇരു ചിത്രങ്ങൾ എല്ലാം വലിയ ഒരു വിജയം തന്നെ ആണ് കേരളത്തിൽ നിന്നും വാരിയെടുത്ത് കൂടുതൽ അറിയൻ വീഡിയോ കാണുക ,