Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മോഹൻലാൽ പോലീസ് ആകുന്നു ആ സംഭവം സിനിമയാകുന്നു

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് കവർച്ചകളിൽ ഒന്നായ ചേലേമ്പ്ര ബാങ്ക കവർച്ചയും അന്വേഷണവും പുസ്തകമായി പുറത്തിറങ്ങി. ബംഗാളി എഴുത്തുകാരനായ അനിർബൻ ഭട്ടാചാര്യയാണ് ഇന്ത്യാസ് മണി ഹെയ്സ്റ്റ് എന്ന പുസ്തകത്തിന്റെ രചയിതാവ്. കൊച്ചിയിൽ നടൻ മോഹൻലാൽ പുസ്തകം പുറത്തിറക്കി. പന്ത്രണ്ട് വർഷം മുമ്പ് 2007 ഡിസംബർ 29ന് രാത്രിയാണ് സൗത്ത് മലബാർ ബാങ്കിന്റെ മലപ്പുറം ജില്ലയിലെ ചേലേമ്പ്ര ശാഖയിൽ കവർച്ച നടന്നത്. 80 കിലോ സ്വർണ്ണവും 25 ലക്ഷം രൂപയുമടക്കം എട്ട് കോടിയുടെ കവർച്ചയാണ് അന്ന് നടന്നത്. ശാസ്ത്രീയ തെളിവുകളെ പിന്തുടർന്ന് രണ്ട് മാസത്തിനകം കേസിലെ പ്രതികളെ പിടികൂടി. മാത്രമല്ല കവർന്ന സർണവും പണവും കണ്ടെടുത്തു. കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും മികവാർന അന്വേഷണമാണ് പുസ്തകമാകുന്നത്. മോഹൻലാലിന് പുറമെ സംവിധായകൻ രഞ്‌ജിത്തും ചേർന്ന് പുസ്തകം പുറത്തിറക്കി.വിജയൻ സാറിനൊപ്പമുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണവും കൗതുകകരമായിരുന്നു. ഒരുപാട് കഠിനാധ്വാനം ഇതിന് പിന്നിൽ ഉണ്ടായിരുന്നു.

മാത്രമല്ല ഞാൻ ചെയ്തതിൽ വെച്ച് എനിക്കിഷ്ടപ്പെട്ട ത്രില്ലിംഗ് സ്റ്റോറിയാണ് ഇത്. ഇപ്പോഴിതാ കഥ സിനിമയാക്കുകയാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥാനായ പി വിജയന്റെ വേഷത്തിൽ മോഹൻ ലാലിനേയും കള്ളൻ കഥാപാത്രത്തിലേക്ക് ഫഹദ് ഫാസിലിനേയും തെരഞ്ഞെടുക്കുമെന്നാണ് അനിർബൻ ഭട്ടാചാര്യ പറയുന്നത്. മലയാളത്തിൽ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള ചർച്ചകളും നടക്കുന്നുണ്ട്.ഈ പ്രപഞ്ചം ഇങ്ങനെയൊന്ന് സംഭവിക്കാൻ കാരണമായി എന്നും ഒരു പതിറ്റാണ്ടായി ഇതിന് ശ്രമിക്കുകയായിരുന്നു എന്നും ഭട്ടാചാര്യ പറഞ്ഞു. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സൗത്ത്‌ മലബാർ ഗ്രാമീൺ ബാങ്ക്‌ പ്രവർത്തിച്ചിരുന്നത്. താഴത്തെ നിലയിൽ ഹോട്ടൽ നടത്താനെന്ന വ്യാജേന നാലംഗ സംഘം മുറി വാടകക്കെടുക്കുകയും, അതു പുനർനിർമ്മിക്കുകയാണെന്ന് പറഞ്ഞ് മെയിൻ ഷട്ടർ അടച്ചിടുകയും ചെയ്തു. അടച്ചിട്ട ഹോട്ടലിൽ നിന്നും ഈ സംഘം മുകളിലെ നിലയിലേക്ക് ഒരു വലിയ ദ്വാരമുണ്ടാക്കുകയും അത് വഴി ബാങ്കിലെ സ്ട്രോങ്ങ് റൂമിലെത്തി അവിടെ സൂക്ഷിച്ചിരുന്ന സ്വർണ്ണവും, പണവും അപഹരിക്കുകയും ചെയ്യുകയായിരുന്നു..

Comments are closed.