Latest news and updates

അസ്സലാമു അലൈക്കും ദുൽഖറിന്റെ നാളെ ദുബായിൽ എത്തും ആരാധകരോട് ഉള്ള സ്നേഹം കണ്ടോ

മൂന്ന് ദിവസം മുൻപാണ് ദുൽഖർ സൽമാൻ നായകനായി എത്തിയ ‘സീതാ രാമം’ റിലീസ് ചെയ്തത്. ‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രമായി ദുൽഖർ നിറഞ്ഞാടിയ ചിത്രം സംവിധാനം ചെയ്തത് ഹനു രാഘവപുടിയാണ്. റിലീസ് ദിനം മുതൽ‌ മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രത്തിന്റെ ആ​ഗോള ബോക്സ് ഓഫീസ് കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് ദുൽഖർ.ഓ​ഗസ്റ്റ് 5ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസം കൊണ്ട് നേടിയത് 25 കോടിയാണ്. ആ​ഗോള ബോക്സ് ഓഫീസ് റിപ്പോർട്ടാണിത്. ‘ഇത് നിങ്ങളുടെ സ്നേഹം മാത്രമാണ്’, എന്ന് കുറിച്ചു കൊണ്ടാണ് ദുൽഖർ ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തിനും ചിത്രത്തിനും ആശംസകളുമായി രം​ഗത്തെത്തിയത്.
റിലീസ് ചെയ്ത ആദ്യ ദിവസം ഇന്ത്യയിൽ നിന്നും 5.25 കോടിയാണ് സീതാ രാമം നേടിയത്.

യു എസ് പ്രീമിയറുകളിൽ നിന്നടക്കം 21,00,82 ഡോളർ ആണ് ആദ്യദിനം ചിത്രം കരസ്ഥമാക്കിയത്. യുഎസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള താരം എന്ന റെക്കോർഡും ദുൽഖർ കരസ്ഥമാക്കിയിട്ടുണ്ട്. അതേസമയം, ടോളിവുഡിൽ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യാനിരിക്കെ വീക്കെൻഡ് റിലീസിൽ ഒന്നാമത് എത്തിയിരിക്കുകയാണ് സീതാ രാമം എന്നാൽ ഇപ്പോൾ ദുൽഖുർ ആരാധകർക്ക് നന്ദി അറിയിച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ,

Comments are closed.